സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഓഫ് സാൻ ഫ്രാൻസിസ്കോ സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു.

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഓഫ് സാൻ ഫ്രാൻസിസ്കോ സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഓഫ് സാൻ ഫ്രാൻസിസ്കോ സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻ ഫ്രാൻസിസ്കോ∙ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഓഫ് സാൻ ഫ്രാൻസിസ്കോ സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു. കേരളം ഉൾപ്പെടെ പത്തോളം ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനമാണ് ആഘോഷിച്ചത്.

സാൻ ഫ്രാൻസിസ്കോ കോൺസുലേറ്റ് ജനറൽ ഡോ. ശ്രീകാർ റെഡ്‌ഡി ചടങ്ങിൽ സ്വാഗതം പറഞ്ഞു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ വിവിധ സിറ്റികളിലെ ജനപ്രതിനിധികളും, ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളും, കേരളത്തെ പ്രതിനിധീകരിച്ച് വിവിധ മലയാളി അസോസിയേഷനുകളും ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

മിൽപിൽസ് സിറ്റി വൈസ് മേയർ എവെലിന് ചവാ, കലിഫോർണിയ അസംബ്ലി അംഗം പാട്രിക് അഹേന്, ഫ്രേമുണ്ട് സിറ്റി മേയർ ഡോ. രാജ് സെൽവൻ, സെറാടോഗ സിറ്റി കൗൺസിൽ അംഗം ടിന വലിയ, സണ്ണിവെയിൽ സിറ്റി വൈസ് മേയർ മുരളി ശ്രീനിവാസൻ, സാന്തക്ലാര സിറ്റി കൗൺസിൽ അംഗം രാജ് ചഹാൽ, അഡ്വൈസർ ടു പ്രസിഡന്‍റ് ബൈഡൻ ഓൺ ഏഷ്യൻ അമേരിക്കൻസ് കമ്മ്യൂണിറ്റീസ് അജയ് ഭുട്ടോറിയ, മിൽപിൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്‌ട് ബോർഡ് അംഗം ഡോ. അനു നക്ക, സാന്‍റാമോൺ കൗൺസിൽ അംഗം ശ്രീധർ വേറോസ്, സാൻ ഹോസെ സിറ്റി കൗൺസിൽ അംഗം അർജുൻ ബത്ര എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്, അസോസിയേഷൻ ഓഫ് ഇന്ത്യ അമേരിക്കൻ (AIA) പ്രധിനിധി വിജയ ആസുരി, ഫോഗ് (FOG) പ്രധിനിധി ഡോ. റൊമേഷ് ജാപ്ര എന്നിവർ സംസാരിച്ചു.  ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളും, കേരളത്തെ പ്രതിനിധീകരിച്ച് ഫോമാ, മങ്ക, ബേ മലയാളി, NSS, WMCC, മോഹം, തപസ്യ, ലയൺസ്‌ ക്ലബ് തുടങ്ങിയ വിവിധ മലയാളി അസോസിയേഷനുകളും ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

വിവിധ സംസ്ഥാനങ്ങളുടെ കലാ സംസ്കാരികത വിളിച്ചോതുന്ന കലാ പ്രകടനങ്ങളും, പ്രദർശന ബൂത്തുകളും ചടങ്ങിന് മാറ്റ് കൂട്ടി. കേരളത്തെ പ്രതിനിധീകരിച്ച് ബേ ഏരിയ മേളം ഗ്രൂപ്പ് അവതരിപ്പിച്ച ചെണ്ടമേളവും, സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് അവതരിപ്പിച്ച നൃത്തരൂപവും ശ്രദ്ധേയമായിരുന്നു.  സാൻ ഫ്രാൻസികോ ഇന്ത്യൻ കോൺസുലേറ്റ് ഡപ്യൂട്ടി ജനറൽ രാകേഷ് അഡ്‌ലഖ കോർഡിനേറ്റ ചെയ്ത പ്രോഗ്രാമുകളുടെ ആവതരികയായതു കോൺസുലേറ്റ് കമ്മ്യൂണിറ്റി / കൾച്ചറൽ ഓഫിസറും മലയാളിയുമായ അമ്പിളി നായർ ആയിരുന്നു.

(വാർത്ത: സജൻ മൂലപ്ലാക്കൽ)

English Summary:

San Francisco Indian Consulate celebrated Statehood Day