ലീഗ് സിറ്റി മലയാളി സമാജം ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം 27ന്
മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ കൂട്ടായ്മ, വിന്‍റർബെൽസ്-2024, 27ന് വൈകിട്ട് 5ന് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലീഗ് സിറ്റി (ടെക്‌സസ്) ∙ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ കൂട്ടായ്മ, വിന്‍റർബെൽസ്-2024, 27ന് വൈകിട്ട് 5ന് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷം തട്ടുകട തെരുവൊരുക്കി കേരളത്തിന്‍റെ നൂറോളം തനതു ഭക്ഷ്യവിഭവങ്ങൾ തത്സമയം ഒരുക്കി നൽകുന്ന രീതിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.കേരള ശൈലിയിൽ ഒരുക്കുന്ന പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ, മറ്റ് അലങ്കാരങ്ങൾ ഇവയെല്ലാം ഒരുക്കിയാണ് മഞ്ഞിൽ മലകൾ താണ്ടി എത്തുന്ന സാന്തയെ വരവേൽക്കുക. ഇതോടനുബന്ധിച്ച് നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'പ്രജാപതി', പ്രശസ്ത സിനി ആർട്ടിസ്റ്റ് സാബു തിരുവല്ല അവതരിപ്പിക്കുന്ന കോമഡി ഷോ, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാപ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ് സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാന നിശയോടൊപ്പം വൈവിധ്യമാർന്ന മറ്റ് പരിപാടികളും അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്‍റ് - ബിനീഷ് ജോസഫ് (409-256-0873)
വൈസ് പ്രസിഡന്‍റ് - ലിഷ ടെൽസൺ (973-477-7775)
വൈസ് പ്രസിഡന്‍റ് - സോജൻ ജോർജ് (409-256-9840)
സെക്രട്ടറി - ഡോ. രാജ്കുമാർ മേനോൻ (262-744-0452)
ജോയിന്‍റ് സെക്രട്ടറി - സിഞ്ചു ജേക്കബ് (240-426-1845)
ജോയിന്‍റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ (409-256-6427)
ട്രഷറർ - രാജൻ കുഞ്ഞ് ഗീവർഗ്ഗീസ് (507-822-0051)
ജോയിന്‍റ് ട്രഷറർ - മാത്യു പോൾ (409-454-3472)