സെലിബ്രിറ്റി പ്രണയകഥകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമേരിക്കക്കാർ. ഇവ ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ പറയാനുമൊക്കെ അവർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അമേരിക്കയിൽ ചർച്ച ചെയ്തിട്ടുള്ള ഏറ്റവും വലിയ പ്രണയകഥകളിലൊന്നാണ് ജോൺ എഫ്. കെന്നഡിയും മെർലിൻ മൺറോയും തമ്മിലുള്ളത്. ഇങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നോ എന്നു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി പ്രണയകഥകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമേരിക്കക്കാർ. ഇവ ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ പറയാനുമൊക്കെ അവർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അമേരിക്കയിൽ ചർച്ച ചെയ്തിട്ടുള്ള ഏറ്റവും വലിയ പ്രണയകഥകളിലൊന്നാണ് ജോൺ എഫ്. കെന്നഡിയും മെർലിൻ മൺറോയും തമ്മിലുള്ളത്. ഇങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നോ എന്നു പോലും ആർക്കുമറിയില്ല. എന്നാൽ ഇന്നുമിത് നിർബാധം ചർച്ച ചെയ്യപ്പെടുന്നു.

2022ൽ മെറ്റ്ഗാല ചടങ്ങിൽ അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാൻ മെർലിൻ മൺറോയുടെ പ്രശസ്തമായ ഗോൾഡൻ ഗൗൺ ധരിച്ചതിനെച്ചൊല്ലി വിവാദം‌‌ ഉയർന്നിരുന്നു. ഈ ഗോൾഡൻ ഗൗൺ മെർലിൻ ധരിച്ചത് കെന്നഡിയുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങിലാണ്.  1962ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 45ാം  ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിനഗാനം പാടിയത് മെർലിൻ മൺറോയായിരുന്നു. അന്ന് ഈ വേഷം ധരിച്ചാണ് ഈ ഗാനം പാടാനായി മെർലിൻ വേദിയിലെത്തിയത്. ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ് എന്നായിരുന്നു ആ ഗാനം.

ADVERTISEMENT

2500 ക്രിസ്റ്റലുകൾ കൈകൊണ്ടു തുന്നിപിടിപ്പിച്ച ഈ ഡ്രസ് ശരീരത്തോട് വളരെ ഇറുകിക്കിടക്കുന്നതിനാൽ ധരിച്ച മെർലിനു തന്നെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 1962ൽ മെർലിൻ ഇതു ധരിച്ച് പ്രകാശമാനമായ സ്റ്റേജിലെത്തിയപ്പോൾ ക്രിസ്റ്റലുകൾ മിന്നിത്തിളങ്ങി. ആയിരം മിന്നാമിനുങ്ങുകളെ മെർലിൻ ധരിച്ചിരിക്കുന്നെന്നായിരുന്നു ആ രംഗം ഉപമിക്കപ്പെട്ടത്. 1500 യുഎസ് ഡോളറിനായിരുന്നു മെർലിൻ ഇതു വാങ്ങിയത്. പിന്നീട് 12 ലക്ഷം യുഎസ് ഡോളറിന് ഇതു ലേലത്തിൽ വിറ്റു.

കെന്നഡിയും മെർലിനും തമ്മിൽ പ്രണയമാണെന്നു ഗോസിപ്പുകളുയരാൻ ആ ജന്മദിന പാർട്ടി വഴിയൊരുക്കി. കെന്നഡിയും മെർലിനും അകാലത്തിൽ മരിച്ചു. 1962 ഓഗസ്റ്റ് നാലിന് മെർലിൻ അന്തരിച്ചു. വെറും 36 വയസ്സായിരുന്നു മരിക്കുമ്പോഴുള്ള അവരുടെ പ്രായം.കെന്നഡി പിന്നീട് അതേ വർഷം കൊല്ലപ്പെട്ടു. ഇരുവരും ഭൂമിയിൽ നിന്നു പോയിട്ടും ഈ പ്രണയാഭ്യൂഹക്കഥ ഇന്നും സജീവമാണ്. ഓസ്കർ ജേതാവായ നടി ഷെർളി മക്കെയ്ൻ അടുത്തിടെ അവരുടെ പുസ്തകത്തിൽ ഈ കഥയെപ്പറ്റി വിവാദപരമായ പരാമർശങ്ങൾ നടത്തിയത് വീണ്ടും ഇതു സജീവമാക്കി.

ADVERTISEMENT

നോർമ ജീൻ മോർടെൻസൻ എന്ന് യഥാർഥ പേരുള്ള മെർലിൻ മൺറോ 1926ൽ യുൂഎസിലെ ലൊസാഞ്ചസിലാണു ജനിച്ചത്. 1950-60 കാലഘട്ടത്തിൽ ഹോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി ഇവർ മാറി.അക്കാലത്ത് ലോകത്ത് ഏറ്റവും പ്രശസ്തയായ അമേരിക്കൻ നടിയെന്ന പേരും ഇവർക്കു വന്നു. അമേരിക്കൻ വിനോദവ്യവസായത്തെയും സിനിമയെയും ഉപരിപ്ലവ സംസ്കാരത്തെയും ഒരേപോലെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു മെർലിൻ. അതാകാം ശരിയെന്ന് ഉറപ്പിക്കാനാകാത്ത ഈ പ്രണയകഥ ഇന്നും സജീവമായി നിൽക്കാൻ കാരണം.

മെർലിന്റെ ഗൗൺ മാത്രമല്ല, മെർലിനുമായി ബന്ധപ്പെട്ട പല വസ്തുക്കളും ഉയർന്ന തുകയ്ക്ക് വിറ്റുപോയിരുന്നു. ചിത്രകാരനായ ആൻഡി വാർഹോൾ വരച്ച മെർലിൻ മൺറോയുടെ പെയ്‌ന്‌റിങ് 1500 കോടി രൂപയ്ക്കാണ് കുറച്ചുവർഷം മുൻപ് ലേലത്തിൽ വിറ്റക്. ഷോട്ട് സേജ് ബ്ലൂ മെർലിൻ എന്നു പേരുള്ള ചിത്രം 1964ലാണു വാർഹോൾ വരച്ചത്. മെർലിൻ മൺറോയുടെ പ്രശസ്തമായ ഒരു മുഖചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പെയ്‌ന്‌റിങ്. ഇരുപതാം നൂറ്റാണ്ടിൽ തയാറാക്കപ്പെട്ട ഒരു കലാസൃഷ്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ വിലയാണു മെർലിന്‌റെ പെയ്‌ന്‌റിങ്ങിനു ലഭിച്ചതെന്നു നിരീക്ഷകർ പറയുന്നു. ഏറ്റവും കൂടുതൽ വില ലഭിച്ച അമേരിക്കൻ കലാസൃഷ്ടി എന്ന ബഹുമതിയും ഈ പെയ്‌ന്‌റിങ്ങിനു ലഭിച്ചു.

English Summary:

The Alleged Love Story of 35th U.S. President John F. Kennedy and American actress and model Marilyn Monroe