മികച്ച പ്രവർത്തനം കാഴ്ച്വച്ച മലയാളികളെ ആദരിക്കാൻ ഐപിസിഎൻടി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾ എന്നിവരെ ആദരിക്കും.

ഡാലസ്∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾ എന്നിവരെ ആദരിക്കും. ഡാലസിൽ ജനുവരി 26ന് ഐപിസിഎൻടി സ്ഥാപക പ്രസിഡന്‍റ് ഏബ്രഹാം തെക്കേമുറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാൻ അന്‍റോണിയോ, ഫ്ലോറിഡ, ഫിലഡൽഫിയ പ്രസ് ക്ലബ് പ്രതിനിധികളും പങ്കെടുക്കും.
ഡിസംബർ 1ന് ചേർന്ന ഐപിസിഎൻടി എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മലയാളികളിലെ നന്മയും കാരുണ്യവും എടുത്തുകാട്ടി സമൂഹത്തിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നത് ഐപിസിഎൻടിയുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാവുന്നതിനും മെഡിക്കൽ പ്രഫഷനലുകൾ സമൂഹത്തിന് നൽകുന്ന സംഭാവനകളും മലയാളി സമൂഹത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാ ഭാരവാഹികൾക്കും വ്യക്തികൾക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. നിർദ്ദേശങ്ങൾ asianettv@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. ഡിസംബർ 31ന് മുൻപ് നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഐപിസിഎൻടി ജനറൽ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ബെന്നി ജോൺ എന്നിവർ അറിയിച്ചു.
ഐപിസിഎൻടി ഭാരവാഹികളായ സാം മാത്യു, ലാലി ജോസഫ്, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാമ്പിള്ളി, സിജു ജോർജ് എന്നിവരുമായി ബന്ധപ്പെട്ടും നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.