ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പളളിയുടെ ക്രിസ്മസ് കരോൾ ആരംഭിച്ചു
ചിക്കാഗോ ∙ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ ഭാരവാഹികൾക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചിരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു മുടക്കോടിയിൽ പ്രാരംഭം കുറിച്ചത്.

ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പളളിയുടെ ഈ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കമായി. ഇടവകയിലെ കൂടാരയോഗ ഭാരവാഹികൾക്കും ഷിക്കാഗോ കെസിഎസ് ഭാരവാഹികൾക്കും യേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി ഫാ. സിജു മുടക്കോടിയിൽ തുടക്കമിട്ടത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ്.സേവ്യേഴ്സ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ പള്ളിയിൽ പ്രഥമ ക്രിസ്മസ് കാരളും നടത്തി, ഇത്തവണത്തെ കരോളിലൂടെ സമാഹരിക്കുന്ന തുകകൊണ്ട് ദേവാലയത്തിന്റെ മുഖാവരണത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇടവകയിലെ വിവിധ മിനിസ്‌ട്രികളുടെ പ്രവർത്തനങ്ങളും നടത്തുകയാണ് ലക്ഷ്യമിടുന്നത്.
ഇടവകയുടെ പൊതുവായ ക്രിസ്മസ് കരോൾ ഈ മാസം 15ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ മതബോധന സ്‌കൂളിന്റെ നേതൃത്വത്തിലാണ് നടക്കുക. പള്ളിയിലെ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട് എന്നിവർക്കൊപ്പം പോൾസൺ കുളങ്ങര, റ്റാജു കണ്ടാരപ്പള്ളിൽ തുടങ്ങിയവരാണ് കരോൾ കോ–ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത്.
ക്രിസ്മസ് കരോളിനോടനുബന്ധിച്ച് നടത്തുന്ന മികച്ച ക്രിസ്മസ് ഡെക്കറേഷൻ, പുൽക്കൂട്, പ്രാഥനാമുറി, ക്രിസ്മസ് പാപ്പാ, കാരൾ പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള വിവിധ കൂടാരയോഗതല മത്സരങ്ങളുടെ കോ–ഓർഡിനേറ്ററായി ജോയിസ് ആലപ്പാട്ട് പ്രവർത്തിക്കും.
(വാർത്ത: അനിൽ മറ്റത്തിക്കുന്നേൽ)