സാൻഫ്രാൻസിസ്കോയിൽ കേരള ഹൗസ് പ്രവർത്തനമാരംഭിക്കുന്നു
സാൻ ഫ്രാൻസിസ്കോ ∙ സിലിക്കൺ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസ്സിൽ ആണ് മലയാളികളുടെ ഈ അഭിമാന സ്ഥാപനം അണിനൊരുങ്ങുന്നത്.

സാൻ ഫ്രാൻസിസ്കോ ∙ സാൻഫ്രാൻസിസ്കോയിൽ കേരള ഹൗസ് പ്രവർത്തനമാരംഭിക്കുന്നു. സിലിക്കൻ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാംപസിലാണ് കേരള ഹൗസ്.
ഗ്രേറ്റർ സാൻ ഫ്രാൻസിസ്‌ക്കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ ശാരീരികവും മാനസികവും മാനസികവുമായ വളർച്ചക്കും ഉല്ലാസത്തിനും സഹായകരമായ വിവിധ പരിപാടികൾക്ക് വേദിയാകും വിധത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന രീതിൽ ആണ് കേരള ഹൗസിന്റെ പ്രവത്തനങ്ങൾ ക്രമീകരിക്കുന്നത്.
4,500 ചതുരശ്ര അടി വലിപ്പമുള്ള ഒരു സാമൂഹിക സാംസ്കാരിക കേന്ദ്രം, കുട്ടികൾക്ക് സുരക്ഷിതമായ കളിസ്ഥലം, സ്പോർട്സിനും ഗെയിമുകൾക്കുമുള്ള സൗകര്യം, അത്ലറ്റിക്‌സിനുള്ള ഗ്രൗണ്ട് എന്നിവ അടങ്ങിയ കേരള ഹൗസ് സമുച്ചയത്തിന്റെ പ്രവർത്തനം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലും ഉള്ളവർക്ക് ഒന്നിച്ചു ചേരാനും, വിവിധ പരിപാടികൾക്കും ഉള്ള വേദിയാകുമെന്നു ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി ജീൻ ജോർജ്, ട്രഷറർ സുഭാഷ് സ്കറിയ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
(വാർത്ത: സജൻ മൂലപ്ലാക്കൽ)