ടെറലിൽ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ.

ടെറൽ(ടെക്സസ്) ∙ ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനായ കാൻഡനോസ് ജേക്കബ് കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ 25 വയസ്സുകാരനായ ഡാരിയൻ കോർട്ടെസ് ജോൺസൺ അറസ്റ്റിലായത്. രാത്രി 11 മണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെ കാൻഡനോസിന് നേരെ ആക്രമണമുണ്ടായത്.
വാഹനം പരിശോധനയ്ക്കായി തടഞ്ഞുനിർത്തിയപ്പോഴാണ് ഡ്രൈവറായ ഡാരിയൻ കാൻഡനോസിന് നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഫോർണിയിലെ ബെയ്‌ലർ സ്‌കോട്ട് ആൻഡ് വൈറ്റ് ഫാമിലി മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയ കാൻഡനോസ് പിന്നീട് മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.
പ്രതിയുടെ വിവരങ്ങൾ കാൻഡനോസ് പൊലീസിന് കൈമാറിയിരുന്നത് അന്വേഷണത്തിന് സഹായകരമായി. തിങ്കളാഴ്ച പുലർച്ചെയോടെ മിൽ ക്രീക്ക് റിസോർട്ടിനു സമീപത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.