ഭാഗ്യവാനെ കണ്ടെത്താനായില്ല; മെഗാ മില്യൻ ജാക്ക്‌പോട്ട് അടുത്ത നറുക്കെടുപ്പിൽ 1.15 ബില്യൻ ഡോളർ ആർക്ക്?
ക്രിസ്മസിന് തലേ ദിവസം നടന്ന നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മെഗാ മില്യൻസ് ജാക്ക്‌പോട്ട് ഒരു ബില്യൻ ഡോളർ കവിഞ്ഞതായി ലോട്ടറി കൺസോർഷ്യം അറിയിച്ചു.

ഹൂസ്റ്റൺ ∙ ക്രിസ്മസിന് തലേ ദിവസം നടന്ന നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മെഗാ മില്യൻസ് ജാക്ക്‌പോട്ട് ഒരു ബില്യൻ ഡോളർ കവിഞ്ഞതായി ലോട്ടറി കൺസോർഷ്യം അറിയിച്ചു. വെള്ളിയാഴ്ചത്തെ നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിൽ 1.15 ബില്യൻ ഡോളറാണ് സമ്മാനതുക.
വാഷിങ്ടൻ ഡി.സി., യുഎസ് വെർജിൻ ഐലൻഡ്‌സ് എന്നിവ ഉൾപ്പെടെ 45 സംസ്ഥാനങ്ങളിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. രണ്ട് ഡോളറാണ് മെഗാ മില്യൻ ടിക്കറ്റുകളുടെ നിരക്ക്. ചൊവ്വ വെള്ളി ദിവസങ്ങളിൽ പ്രാദേശിക സമയം രാത്രി 11 മണിക്കാണ് നറുക്കെടുപ്പ്.