കാലത്തിന്റെ കണ്ണാടിയിൽ: 2024 ഒരു തിരിഞ്ഞുനോട്ടം
ലോകം പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, കടന്നുപോയ വർഷത്തെ സംഭവവികാസങ്ങളുടെ ഒരു പുനർവായന അനിവാര്യമാണ്.
ലോകം പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, കടന്നുപോയ വർഷത്തെ സംഭവവികാസങ്ങളുടെ ഒരു പുനർവായന അനിവാര്യമാണ്.
ലോകം പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, കടന്നുപോയ വർഷത്തെ സംഭവവികാസങ്ങളുടെ ഒരു പുനർവായന അനിവാര്യമാണ്.
ലോകം പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, കടന്നുപോയ വർഷത്തെ സംഭവവികാസങ്ങളുടെ ഒരു പുനർവായന അനിവാര്യമാണ്. 2024, സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ വളർച്ചയ്ക്കും അതോടൊപ്പം ലോകമെമ്പാടുമുള്ള അസ്വസ്ഥതകൾക്കും സാക്ഷ്യം വഹിച്ചു. യുദ്ധങ്ങളും രാഷ്ട്രീയ പ്രക്ഷുബ്ധതകളും ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടങ്ങളും നിറഞ്ഞ വർഷമായിരുന്നു ഇത്.
റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-ഹമാസ് സംഘർഷം, മധ്യപൂർവേഷ്യയിലെ ആഭ്യന്തര കലാപങ്ങൾ എന്നിവ ലോകത്തെ സമാധാനത്തിന്‍റെ പാതയിൽ നിന്ന് വ്യതിചലിപ്പിച്ചു. സിറിയയിൽ അൽക്വയ്ദയുടെ ഭീഷണി വർധിച്ചതും ആശങ്കാജനകമാണ്. ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം ഏർപ്പെടുത്തിയതും ജനാധിപത്യത്തിന് തിരിച്ചടിയായി.
എഐയുടെ ദ്രുതഗതിയിലുള്ള വളർച്ച, ബഹിരാകാശ പര്യവേഷണത്തിലെ പുരോഗതി, ക്വാണ്ടം കമ്പ്യൂട്ടിങ്ങിലെ നേട്ടങ്ങൾ എന്നിവ 2024 നെ ശ്രദ്ധേയമാക്കി. എന്നാൽ, ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്‍റെ തിരിച്ചുവരവ് വൈകുന്നത് ആശങ്കയുളവാക്കുന്നു.
യൂറോപ്പിലും ഇന്ത്യയിലും അമേരിക്കയിലും നടന്ന തിരഞ്ഞെടുപ്പുകളും നേതൃമാറ്റങ്ങളും ലോക രാഷ്ട്രീയ ഭൂപടത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമായി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള ശ്രമങ്ങൾക്ക് 2024 സാക്ഷ്യം വഹിച്ചു. ഫ്രാൻസിസ് മാർപാപ്പായുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഹ്വാനങ്ങൾ ശ്രദ്ധേയമാണ്.
യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധികളും നിറഞ്ഞ 2024 നെ പിന്നിട്ട് ലോകം പുതിയ പ്രതീക്ഷകളോടെ 2025 ലേക്ക് പ്രവേശിക്കുന്നു. ഈ വർഷം സമാധാനത്തിന്‍റെയും പുരോഗതിയുടെയും വർഷമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.