ഏബ്രഹാം മാർ പൗലോസിന് ഡാലസിൽ സ്വീകരണം നൽകി
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസിന് ഡാലസ് രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

ഡാലസ് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസിന് ഡാലസ് രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്നലെ എത്തിച്ചേർന്ന ഏബ്രഹാം മാർ പൗലോസിന് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച് അസിസ്റ്റന്‍റ് വികാരി റവ. ഏബ്രഹാം തോമസ്, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡന്‍റ് കുര്യൻ ഈശോ, ട്രസ്റ്റി എ ബി തോമസ്, ഭദ്രാസന യൂത്ത് ലീഗ് ട്രഷറർ ജോതം സൈമൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഭദ്രാസന ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഏബ്രഹാം മാർ പൗലോസ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ചിൽ നടക്കുന്ന പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.