സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യപ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേ‍ൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യപ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേ‍ൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്.

2018ൽ 94–ാം വയസ്സിൽ അന്തരിച്ച ജോർജ് എച്ച്.ഡബ്ല്യു.ബുഷിനു ശേഷം ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം ചെന്നയാളായിരുന്നു കാർട്ടർ. ഏറ്റവും കൂടുതൽ കാലം ജീവിച്ച യുഎസ് പ്രസിഡന്റുമാണ്. അറ്റ്ലാന്റയിലെ കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ ജനുവരി 4നും 5നും പൊതുദർശനം. 6ന് വാഷിങ്ടനിൽ പൊതുദർശനം. 9ന് വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ ശുശ്രൂഷാ ചടങ്ങുകൾ. തുടർന്ന് ജോർജിയയിൽ തിരികെയെത്തിച്ച് സംസ്കാരം.

ADVERTISEMENT

ഡെമോക്രാറ്റ് പാർട്ടി നേതാവായിരുന്ന കാർട്ടർ 1977 മുതൽ 1981 വരെയാണു പ്രസിഡന്റായത്. രാജ്യാന്തര സംഘർ‌ഷങ്ങളിലെ മധ്യസ്ഥ ഇടപെടലുകൾക്കും സമാധാന ശ്രമങ്ങൾക്കുമായി 2002ൽ നൊബേൽ സമ്മാനം ലഭിച്ചു. ഇസ്രയേൽ–ഈജിപ്ത് സംഘർഷം അവസാനിപ്പിച്ച് കാർട്ടറുടെ മധ്യസ്ഥതയിൽ ഒപ്പിട്ട ക്യാംപ് ഡേവിഡ് സമാധാന ഉടമ്പടി ലോകചരിത്രത്തിലെ നാഴികക്കല്ലാണ്. പൂർണ നയതന്ത്രപദവി നൽകി ചൈനയുമായി ബന്ധം മെച്ചപ്പെടുത്തിയതു നേട്ടമായെങ്കിലും 1979ൽ ഇറാനിലെ യുഎസ് എംബസിയിലുണ്ടായ ബന്ദി സംഭവവും യുഎസിനെ അക്കാലത്തു ബാധിച്ച കടുത്ത ഊർജ–സാമ്പത്തിക പ്രതിസന്ധികളും പ്രതിഛായ കെടുത്തി.

FILE PHOTO: Former U.S. President Jimmy Carter waves as he departs the Capitol after attending the presidential inauguration of Donald Trump in Washington, U.S., January 20, 2017. REUTERS/Mike Segar/File Photo

1924 ഒക്ടോബർ ഒന്നിന് ജോർജിയയിലെ പ്ലെയ്ൻസിലായിരുന്നു ജനനം. നിലക്കടല കർഷകനും ബിസിനസുകാരനുമായിരുന്നു അച്ഛൻ ജയിംസ് കാർട്ടർ. അമ്മ ലിലിയൻ ഗോർഡി നഴ്സായിരുന്നു. മേരിലാൻഡിലെ നേവൽ അക്കാദമിയിൽനിന്ന് 1946ൽ ബിരുദമെടുത്തു. അതേവർഷം റോസലിൻ സ്മിത്തുമായി വിവാഹം. ജോൺ വില്യം കാർട്ടർ, ജയിംസ് ഏൾ കാർട്ടർ, ഡോണൾ ജെഫ്രി കാർട്ടർ, ഏമി ലിൻ എന്നിവരാണു മക്കൾ. റോസലിൻ ഒരു വർഷം മുൻപ് അന്തരിച്ചു.

ADVERTISEMENT

1953ൽ അച്ഛന്റെ മരണത്തോടെ നാവികസേനയിൽനിന്നു തിരികെയെത്തിയ കാർട്ടർ കുടുംബത്തിന്റെ കൃഷിയും വ്യാപാരങ്ങളും ഏറ്റെടുത്തു. 1962ൽ ജോർജിയ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ സജീവമായി. 1971ൽ ഗവർണറായി. 1976ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജറൾഡ് ഫോർഡിനെ പരാജയപ്പെടുത്തി യുഎസ് പ്രസിഡന്റായി. 1980ൽ റൊണാൾഡ് റെയ്ഗനോടു തോറ്റു. മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

English Summary:

Jimmy Carter, the 39th and Longest-Lived US President, Dies at 100