ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചിച്ചു
ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്‌കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരളാ ഘടകം അനുശോചനം അറിയിച്ചു.

ഷിക്കാഗോ ∙ ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്‌കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരളാ ഘടകം അനുശോചിച്ചു.
പ്രസിഡന്റ് സതീശൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ഐഒസി ഭാരവാഹികളും അനുഭാവികളും പങ്കെടുത്തു. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്‌കരണം തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചെന്ന് പ്രസിഡന്റ് അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സാമ്പത്തിക വിദഗ്ദ്ധനിൽ നിന്നും രാഷ്ട്രീയനേതാവായുള്ള ഡോ. മൻമോഹൻ സിങ്ങിന്റെ വളർച്ചയും വഴിമാറ്റവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലായിരുന്നുവെന്ന് ചെയർമാൻ തോമസ് മാത്യു പറഞ്ഞു. മുൻ പ്രസിഡന്റ് ലീലാ മാരേറ്റ്, മറ്റു ഭാരവാഹികളും അനുഭാവികളുമായ ഡോ. ഈപ്പൻ ജേക്കബ്, ഉഷാ ജോർജ്, എം. വി. ജോർജ്, സന്തോഷ് കാപ്പിൽ, സതീഷ് നൈനാൻ, സജീവ്, ജോർജ്കുട്ടി, ജോഫി മാത്യു, ചെറിയാൻ കോശി, ഏലിയാസ് ജസ്റ്റിൻ ജേക്കബ്, ബാബു ചാക്കോ തുടങ്ങിയവർ അനുശോചിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ നന്ദി പറഞ്ഞു.