ഫോമ ഇന്‍റർനാഷനൽ കൺവൻഷൻ ചെയർമാനായി മാത്യൂസ് മുണ്ടക്കൽ
ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ വെച്ചു നടക്കുന്ന ഇന്‍റർനാഷനൽ കൺവൻഷൻ ചെയർമാനായി മാത്യൂസ് മുണ്ടക്കലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലു പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

ഹൂസ്റ്റൺ∙ ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ വെച്ചു നടക്കുന്ന ഇന്‍റർനാഷനൽ കൺവൻഷൻ ചെയർമാനായി മാത്യൂസ് മുണ്ടക്കലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലു പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഫോമയുടെ സജീവ പ്രവർത്തകനായ മാത്യൂസ്, ഫോമയുടെ മുൻ റീജനൽ വൈസ് പ്രസിഡന്‍റും നാഷനൽ കമ്മിറ്റി അംഗവുമായിരുന്നു.
ഹൂസ്റ്റൺ മലയാളികൾക്കിടയിൽ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി അറിയപ്പെടുന്ന നേതാവാണ് മാത്യൂസ് മുണ്ടക്കൽ. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണിന്‍റെ 2024ലെ പ്രസിഡന്‍റായിരുന്ന മാത്യൂസ്, അസോസിയേഷന്‍റെ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വർണാഭമായ കലാസാംസ്കാരിക പരിപാടികൾ കോർത്തിണക്കി ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലി കൺവൻഷനാണ് ഹൂസ്റ്റണിൽ വിഭാവനം ചെയ്യുന്നതെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂസ് മുണ്ടക്കലും ജനറൽ കൺവീനർ സുബിൻ കുമാരനും അറിയിച്ചു.
കഴിഞ്ഞ പതിനെട്ടു വർഷമായി അമേരിക്കയിൽ സ്ഥിര താമസക്കാരനാണ്. റീട്ടെയ്ൽ ബിസിനസ്, മാത്യൂ സൺസ് റീയൽറ്റി മാനേജിങ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന മാത്യൂസ് മുണ്ടക്കൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിട്ടെയ്ലർ കൂടിയാണ്. ഭാര്യ റീന, മക്കൾ അലീഷ്യ, ആരൻ, അനോര എന്നിവരോടൊപ്പം മിസോറി സിറ്റിയിൽ താമസിക്കുന്നു. കേരളത്തിൽ പത്തനംതിട്ട ആണ് സ്വദേശം.