ഫൊക്കാനയുടെ കൺവൻഷൻ കോ ചെയേർസ്
ന്യൂയോർക്ക് ∙ ഫൊക്കാന കൺവൻഷൻ കോ ചെയേർസ് ആയി സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ന്യൂയോർക്ക് ∙ ഫൊക്കാന കൺവൻഷൻ കോ ചെയേർസ് ആയി സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ന്യൂയോർക്ക് ∙ ഫൊക്കാന കൺവൻഷൻ കോ ചെയേർസ് ആയി സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ന്യൂയോർക്ക് ∙ ഫൊക്കാന കൺവൻഷൻ കോ ചെയേർസ് ആയി സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
അമേരിക്കൻ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് സ്‌കറിയ പെരിയാപ്പുറം. അമേരിക്കയിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിലെ നിറ സാനിദ്യമായ അദ്ദേഹം ഡെൽവെയർ മലയാളീ അസോസിയേഷന്റെ സ്ഥാപകനും ആദ്യത്തെ പ്രസിഡന്റും ആണ്. കേരളാ സ്റ്റുഡന്റസ് കോൺഗ്രസ് (KSC) ന്റെ പ്രവർത്തകനായി സ്കൂൾ കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു പടി പടിയായി ഉയർന്ന ബേതാവാണ് സ്‌കറിയ പെരിയാപ്പുറം. കെഎസ്‌സിയുടെ ജില്ലാ സെക്രട്ടറി, കേരളാ യൂത്തു ഫ്രണ്ടിന്റെ നിയോജക മണ്ഡലം പ്രസിഡന്റ്, കേരളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ കേരളാ രാഷ്ട്രിയത്തിൽ നിറഞ്ഞു നിൽക്കുബോഴാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.
ഫിലഡൽഫിയായിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തും, ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ പതിപ്പിച്ച രാജൻ സാമുവൽ. 2016-ല്‍ പെന്‍സില്‍വാനിയായിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ സ്ഥാപകാംഗം, ട്രഷറര്‍ എന്നീ നിലകളിലും, പമ്പാ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് തുടങ്ങി മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയിലെ 2008 ലെ ഓഡിറ്റര്‍, ഫ്രന്റ്സ് ഓഫ് തിരുവല്ലാ പ്രസിഡന്റ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ രംഗത്ത് എന്നപോലെ ബിസിനസ്സ് രംഗത്തും രാജൻ സാമുവേൽ സജീവമാണ്. ഫൊക്കാന കൺവൻഷന്റെ പല ഭാരവാഹിതങ്ങളും വച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയുടെ സന്തത സഹചാരിയാണ്.
ന്യൂയോർക്കിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറ സാനിദ്യമാണ് അലക്സ് എബ്രഹാം, 2012 മുതൽഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകൻ ആയ അലക്സ് കമ്മറ്റി അംഗമായും, ജോയിന്റ് സെക്രട്ടറിആയും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബി.എസ്സി നഴ്സിംഗ് അസോസിയേഷന്‍ (കെ.ബിഎസ് എന്‍ .എ)സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്സ്. 1995 ഇല്‍ ബി.എസ്സി നഴ്സിംഗില്‍ ബിരുദം നേടിയ ശേഷം മംഗലാപുരം എന്‍.വി. ഷെട്ടി നഴ്സിംഗ് കോളേജില്‍ അസിസ്റ ലെക്ച്ചറര്‍ ആയി മൂന്ന് വര്‍ഷം അധ്യാപകനായിരുന്നു. നേഴ്സ് ആയി ജോലി ചെയ്യുന്നു. ഫൊക്കാനയുടെ സജീവ പ്രവർത്തകൻ ആയ അദ്ദേഹം രണ്ടു തവണ നാഷണൽ കമ്മിറ്റി മെംബർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരനായ ദേവസി പാലാട്ടി, ഫൊക്കാനയുടെ തുടക്കം മുതൽ സംഘടനയ്ക്കൊപ്പം സഞ്ചരിച്ച അപൂർവ്വ വ്യക്തികളിൽ ഒരാളാണ്. ഫൊക്കാനയിൽ നാഷണൽ കമ്മിറ്റി മെംബർ ആയും, റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള കൾച്ചറൽ ഫോറത്തിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം രണ്ടു തവണ ന്യൂജേഴ്സി കേരള കൾച്ചറൽ ഫോറം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. അമേരിക്കയിലുടനീളം പ്രഫഷണൽ നാടകങ്ങൾ ഏറ്റവും ആധുനിക സംവിധാനത്തോടെ നിരവധി വേദികളിൽ അവതരിപ്പിച്ചു. ഷോർട്ട് ഫിലിം നിർമ്മിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ദേവസി പാലാട്ടിക്ക് നിരവധി അവറുകളും ലഭിച്ചിട്ടുണ്ട്. ന്യൂജഴ്സിലെ ഫാമിലി ക്ലബ്ബായ നാട്ടുകൂട്ടത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം.
2026 ലെ ഫൊക്കാന കൺവൻഷൻ കുറ്റമറ്റത് ആക്കുവാനും ഒരു ചരിത്ര കൺവൻഷൻ ആക്കുവാനും ഇവർക്ക് കഴിയുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.