കാനഡയിൽ മരിച്ച മലയാളി യുവാവിന് ഇന്ന് ജന്മനാട് വിടചൊല്ലും
കാനഡയിൽ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയ കുറുപ്പന്തറ കുറ്റിക്കാട്ടിൽ അരുൺ ദാനിയലിന്റെ (29) മൃതദേഹം നാട്ടിലെത്തിച്ചു.

കടുത്തുരുത്തി ∙ കാനഡയിൽ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയ കുറുപ്പന്തറ കുറ്റിക്കാട്ടിൽ അരുൺ ദാനിയലിന്റെ (29) മൃതദേഹം നാട്ടിലെത്തിച്ചു. ഡിസംബർ 20ന് ആണ് അരുൺ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹം ഇന്നു രാവിലെ 9ന് ആറാം മൈലിലുള്ള വീട്ടിൽ കൊണ്ടുവരും.
11നു കാരിക്കോട് ഐപിസി ശാലോം ചർച്ചിലേക്കു കൊണ്ടുപോകും. സംസ്കാരം ഒന്നിനു കാരിക്കോട് ഐപിസി ശാലോം സെമിത്തേരിയിൽ. പിതാവ്: ബാബുരാജ്. അമ്മ: മാഞ്ഞൂർ മുകളേൽ കുടുംബാംഗം മായ. സഹോദരങ്ങൾ: ദിവ്യ (ദുബായ്), ജസ്വിൻ.