അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകർ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, മികച്ച ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിനായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി (മികച്ച മാധ്യമ പ്രവർത്തകർ), ഐ. വർഗീസ് (മികച്ച മലയാളി സംഘടനാ പ്രവർത്തകൻ), ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രൂഷ സേവക) എന്നിവരെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകർ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, മികച്ച ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിനായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി (മികച്ച മാധ്യമ പ്രവർത്തകർ), ഐ. വർഗീസ് (മികച്ച മലയാളി സംഘടനാ പ്രവർത്തകൻ), ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രൂഷ സേവക) എന്നിവരെ തിരഞ്ഞെടുത്തു. ഡോ. ഹരി നമ്പൂതിരി, ഡോ. സ്റ്റീവൻ പോത്തൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

പ്രസിഡന്‍റ സണ്ണി മാളിയേക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഐപിസിഎൻടി കമ്മിറ്റി അവാർഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു. അമേരിക്കൻ മാധ്യമ പ്രവർത്തകർക്ക് കാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യ മാധ്യമ സംഘടനയാണ് ഐപിസിഎൻടി. ഡിസംബർ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകൾ അവാർഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ഡോ. ഹരി നമ്പൂതിരി പറഞ്ഞു.

ADVERTISEMENT

മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ജനറൽ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ബെന്നി ജോൺ എന്നിവർ ചൂണ്ടിക്കാട്ടി.

26ന് കേരള അസോസിയേഷൻ ഓഫ് ഡാലസ് കോൺഫറൻസ് ഹാളിൽ (ഐപിസിഎൻടി സ്ഥാപക പ്രസിഡന്‍റ ഏബ്രഹാം തെക്കേമുറി ഹാളിൽ) പ്രസിഡന്‍റ സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ദാന ചടങ്ങ്.

ADVERTISEMENT

 31ലെ മാധ്യമ സമ്മേളനം വിജയപ്രദമാകുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ജനറൽ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ബെന്നി ജോൺ, സംഘടനാ ഭാരവാഹികളായ ടി.സി. ചാക്കോ, സാം മാത്യു, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാമ്പിള്ളി, സിജു വി. ജോർജ്, രാജു തരകൻ എന്നിവർ പ്രവർത്തിക്കുന്നു.