വിദേശ വിദ്യാർഥികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ വിദ്യാർഥികളോടും ഗ്രീൻ കാർഡ് ഉടമകളോടും കർശന നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം.

വാഷിങ്ടൻ ഡിസി ∙ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ വിദ്യാർഥികളോടും ഗ്രീൻ കാർഡ് ഉടമകളോടും കർശന നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം. ഇത്തരക്കാരെ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘‘ഭീകരതയെ പിന്തുണയ്ക്കുകയും അമേരിക്കൻ മൂല്യങ്ങളെ നിരസിക്കുകയും ചെയ്യുന്ന നിരവധി വിദേശ പൗരന്മാർക്ക് വീസ നൽകിയിട്ടുണ്ട്. അവ റദ്ദാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണ്’’– കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മില്ലർ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
സമീപകാലത്ത് യുഎസിലെ ക്യാംപസുകളിൽ നടന്ന പല പ്രകടനങ്ങളിലും ട്രംപ് ഭരണകൂടത്തിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ കർശന നിലപാട് സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.