20 വർഷം തടവ് ലഭിക്കേണ്ട കേസിൽ കുറ്റവിമുക്തൻ; പങ്കാളിക്ക് പിന്തുണ നൽകാൻ സുതാര്യമായ പാവാട ധരിച്ച് റിയാന: വിവാദമുയർത്തി വരവ്

ലൊസാഞ്ചലസ്∙ രാജ്യാന്തര സെലിബ്രിറ്റിയായ റിയാന തന്റെ വസ്ത്രധാരണത്തിലൂടെ പലതവണ വിവാദം ഉയർത്തിവിട്ടിട്ടുണ്ട്. ഇത്തരമൊരു സംഭവം വീണ്ടും നടന്നിരിക്കുകയാണ്. തന്റെ ജീവിതപങ്കാളി അസാപ് റോക്കിയുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനാണു റിയാന ഈ ഞെട്ടിക്കുന്ന വേഷത്തിൽ എത്തിയത്. അസാപ് റോക്കി ഈയടുത്തിടെ തോക്കുപയോഗിച്ച്

ലൊസാഞ്ചലസ് ∙ രാജ്യാന്തര സെലിബ്രിറ്റിയായ റിയാന തന്റെ വസ്ത്രധാരണത്തിലൂടെ പലതവണ വിവാദം ഉയർത്തിവിട്ടിട്ടുണ്ട്. ഇത്തരമൊരു സംഭവം വീണ്ടും നടന്നിരിക്കുകയാണ്. തന്റെ ജീവിതപങ്കാളി അസാപ് റോക്കിയുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനാണു റിയാന ഈ ഞെട്ടിക്കുന്ന വേഷത്തിൽ എത്തിയത്. അസാപ് റോക്കി ഈയടുത്തിടെ തോക്കുപയോഗിച്ച് ആക്രമണം നടത്തിയെന്ന ചാർജിൽ കേസിൽപെട്ടിരുന്നു.
എന്നാൽ കോടതി അസാപിനെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെവിട്ടു. കേസ് പ്രതികൂലമായിരുന്നെങ്കിൽ 20 വർഷത്തിലേറെ തടവ് അസാപിനു ലഭിച്ചേനേ. നിയമയുദ്ധം വിജയിച്ചതിന്റെ ആഘോഷം കൂടിയാണു ലൊസാഞ്ചലസിൽ നടന്ന അസാപിന്റെ പരിപാടിയിൽ അലയടിച്ചത്. ഹെലികോപ്റ്ററിലാണ് അദ്ദേഹം പാടാനെത്തിയത്.
1988ൽ കരീബിയൻ രാഷ്ട്രമായ ബാർബഡോസിലാണ് റോബിൻ റിയാന ഫെന്റി എന്ന റിയാന ജനിച്ചത്. കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു അവർക്കുണ്ടായിരുന്നത്. അച്ഛനമ്മമാർ തമ്മിൽ എന്നും തല്ലുംവഴക്കും. അച്ഛൻ മദ്യപനും ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളുമായിരുന്നു. റിയാനയ്ക്ക് 14 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വേർപിരിഞ്ഞു.
ഒട്ടേറെ പ്രശസ്തരായ ആളുകളുമായി റിയാന പ്രണയത്തിലേർപ്പെട്ടിരുന്നു. 2007ൽ പ്രശസ്ത ഗായകൻ ക്രിസ് ബ്രൗണുമായിട്ടുള്ള പ്രണയം ഏറെ ശ്രദ്ധ നേടിയെങ്കിലും വേർപിരിഞ്ഞു. പിന്നീട് ബേസ്ബോൾ താരം മാറ്റ് കെംപ്, ഫ്രഞ്ച് ഫുട്ബോൾ താരം കാരിം ബെൻസെമ, ഫോർമുല വൺ താരം ല്യൂയി ഹാമിൽട്ടൺ, ഗായകൻ ട്രാവിസ് സ്കോട്ട് തുടങ്ങിയവരുമായി പ്രണയം. പിന്നീട് അസാപ് റോക്കിയുമായി റിയാന പ്രണയത്തിലായി. 2 കുട്ടികൾ ഈ ബന്ധത്തിലുണ്ട്. യുഎസിൽ സ്വപ്രയത്നത്താൽ ശതകോടീശ്വരിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണു ഇപ്പോൾ 37 വയസ്സുള്ള റിയാന. 3 വർഷം മുൻപാണ് ഈ നേട്ടം റിയാന സ്വന്തമാക്കിയത്.
തന്റെ പോപ്പ്, സെലിബ്രിറ്റി കരിയറും സംരംഭകത്വവുമാണ് റിയാനയെ ശതകോടീശ്വരിയായി ഉയർത്തിയത്. ഫെന്റി ബ്യൂട്ടി, ഫെന്റി സ്കിൻ, സാവേജ് എക്സ് ഫെന്റി എന്നീ 3 ചില്ലറവ്യാപാര കമ്പനികൾ റിയാനയുടെ ഉടമസ്ഥതയിലുള്ളതാണ്. ഫെന്റി ബ്യൂട്ടി എന്ന കമ്പനി മാത്രം 2020ൽ 550 മില്യൻ യുഎസ് ഡോളർ വരുമാനമുണ്ടാക്കി.റിയാനയുടെ ഉൾവസ്ത്ര കമ്പനിയായ സാവേജ് എക്സ് ഫെന്റി ഒരു ബില്യനിനടുത്ത് മൂല്യമുള്ളതാണ്. എന്നാൽ പണത്തിനോട് തനിക്ക് അമിതമായ ആർത്തിയില്ലെന്ന് റിയാന ഈയടുത്തിടെ വ്യക്തമാക്കിയിരുന്നു. ക്ലാര ലയണൽ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ജീവകാരുണ്യ ഫണ്ട് റിയാന തുടങ്ങിയിരുന്നു.