ജീൻസും ഷർട്ടും ധരിച്ച് 'ബജറ്റ് ഫ്രണ്ട്ലി' വിവാഹം: ആകെ ചെലവ് ആയിരം ഡോളർ; നവദമ്പതികൾക്ക് വിമർശനം

വെർജീനിയ ∙ സ്വന്തം വിവാഹം ബജറ്റ് ഫ്രണ്ട്ലി ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? സമൂഹമാധ്യമത്തിലെ ചിലർ പറയുന്നത് സംഭവം തെറ്റാണെന്നാണ്. യുഎസിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി വിവാഹം കഴിച്ച ദമ്പതികൾക്ക് സമൂഹമാധ്യമത്തിൽ ട്രോൾ മഴ. യുഎസിലെ എമി ബാരണും (22) അവരുടെ ഭർത്താവ് ഹണ്ടറിനുമാണ് ചെലവ് ചുരുക്കി

വെർജീനിയ ∙ സ്വന്തം വിവാഹം ബജറ്റ് ഫ്രണ്ട്ലി ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? സമൂഹമാധ്യമത്തിലെ ചിലർ പറയുന്നത് സംഭവം തെറ്റാണെന്നാണ്. യുഎസിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി വിവാഹം കഴിച്ച ദമ്പതികൾക്ക് സമൂഹമാധ്യമത്തിൽ ട്രോൾ മഴ. യുഎസിലെ എമി ബാരണും (22) അവരുടെ ഭർത്താവ് ഹണ്ടറിനുമാണ് ചെലവ് ചുരുക്കി വിവാഹിതരായതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമത്തിൽ നിന്നും കനത്ത വിമർശനം നേരിടുന്നത്.
വിലയേറിയ വിവാഹ വസ്ത്രത്തിന് പകരം ജീൻസും ഷർട്ടും ധരിച്ചാണ് ഇരുവരും വിവാഹിതരായത്. ജനുവരിയിൽ വെസ്റ്റ് വെർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വച്ച് നടത്തിയ വിവാഹ ചടങ്ങിൽ 20 ഓളം അതിഥികൾ പങ്കെടുത്തു. വിവാഹത്തിനായി ആകെ 1000 ഡോളറാണ് ഇവർ ചെലവാക്കിയത്. മേക്കപ്പ് എമി ഒറ്റയ്ക്കാണ് ചെയ്തത്. പുതിയ കൗബോയ് ബൂട്ടുകൾക്കായി 300 ഡോളറും ഫൊട്ടോഗ്രഫറിന് 480 ഡോളറുമാണ് ചെലവഴിച്ചത്. ബാക്കി തുക ഉപയോഗിച്ച് ഭക്ഷണവും സംഗീതവും ക്രമീകരിച്ചു.
നവദമ്പതികൾ തന്നെയാണ് വിവാഹ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വളരെ വേഗത്തിൽ വൈറലായ വിഡിയോയ്ക്ക് പിന്നാലെ വിമർശനവുമെത്തി. സമൂഹമാധ്യമത്തിൽ നിന്നുള്ള വിമർശനങ്ങൾക്കും മുൻപേ തങ്ങളെ നേരിട്ട് പരിചയമുള്ളവർ പോലും ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഇതേ തുടർന്നാണ് അതിഥികളുടെ എണ്ണം 20 ആയി ചുരുക്കിയത്. അതേസമയം വിമർശനങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നും ഇവർ പറഞ്ഞു.