കാമുകിയെ കഴുത്തിന് പിടിച്ച് ഉയർത്തിയ ശേഷം നിലത്ത് അടിച്ചു; മുൻ വാർത്താ അവതാരകൻ അറസ്റ്റിൽ
സൗത്ത് ഡെക്കോഡ ∙ സൗത്ത് ഡെക്കോഡയിലെ മുൻ വാർത്താ അവതാരകനായ ഷേഡൽ ഓൾസൺ (52) ഗാർഹിക പീഡനത്തിന് അറസ്റ്റിലായി.

സൗത്ത് ഡെക്കോഡ ∙ സൗത്ത് ഡെക്കോഡയിലെ മുൻ വാർത്താ അവതാരകനായ ഷേഡൽ ഓൾസൺ (52) ഗാർഹിക പീഡനത്തിന് അറസ്റ്റിലായി. കാമുകിയെ ആക്രമിച്ചതിനാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഷേഡൽ കാമുകിയെ കഴുത്തിന് പിടിച്ച് ഉയർത്തിയശേഷം പല തവണ നിലത്ത് അടിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു.
'നിരന്തരമായ രാഷ്ട്രീയ ചിന്തകൾ ഷേഡലിനെ മദ്യപാനത്തിലേക്ക് നയിച്ചു. ഇയാൾക്ക് ജോലിയോ വരുമാനമോ ഒന്നും ഇപ്പോൾ ഇല്ല. എന്റെ വരുമാനം കൊണ്ടാണ് വീട്ടുചെലവുകൾ നടക്കുന്നത്. ആക്രമണത്തിൽ ഞാൻ മരിക്കുമെന്ന് പോലും ഭയപ്പെട്ടു' - യുവതി പറയുന്നു.
ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെട്ട യുവതി അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. മുൻപും ഷേഡൽ യുവതിയെ ആക്രമിച്ചിട്ടുണ്ട്.