ചിറ്റമൃതിന്റെ എണ്ണിയാലൊടുങ്ങാത്ത ഔഷധ ഗുണങ്ങൾ

മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. രസായന ഔഷധമായി ഉപയോഗിക്കുന്ന ഇത് രോഗങ്ങളെ അകറ്റുകയും മരണത്തെ ഇല്ലാതാക്കുകയും ചെയ്യും എന്നാണ് ആയുർവേദം പറയുന്നത്. ചിറ്റമൃതിന്റെ തണ്ടിനാണ് ഔഷധ ഗുണങ്ങൾ ഏറെയും. വേരും ഔഷധമായി ഉപയോഗിക്കുന്നു.  ചിറ്റമൃതിന് സംസ്കൃതത്തിൽ ഗുഡൂചി, അമൃതവള്ളി എന്നും പേരുണ്ട്. Tinospora Cordifolia എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം.

ചിറ്റമൃതിന്റെ ഔഷധഗുണങ്ങൾ എന്തൊക്കെ എന്നറിയാം?

ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആന്റി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും. 

രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു. രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. കരൾ രോഗവും മൂത്ര നാളിയിലെ അണുബാധയും തടയുന്നു. വന്ധ്യതാ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. 

ദഹനം സുഗമമാക്കുന്നു. അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേർത്ത് കഴിക്കുന്നത് മലബന്ധം അകറ്റും.

ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവർത്തിക്കുന്നു. ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ഉത്കണ്ഠയും വിഷാദവും അകറ്റുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. 

ചിറ്റമൃത് ശ്വസനപ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത്, ചുമ, ജലദോഷം, ടോൺസിൽ പ്രശ്നങ്ങൾ അകറ്റുന്നു. 

ആന്റി ആർത്രൈറ്റിക് ഗുണങ്ങളുള്ളതിനാൽ സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്നു. ചിറ്റമൃതിന്റെ തണ്ട് പൊടിച്ചത് പാൽ ചേർത്ത് തിളപ്പിച്ച് സന്ധിവേദനയ്ക്ക് കഴിക്കാം. ചിറ്റമൃത് ഇഞ്ചിയോടൊപ്പം ചേർത്ത് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയ്ക്കുപയോഗിക്കുന്നു. 

ആസ്മയ്ക്ക് ആശ്വാസമേകുന്നു. ചിറ്റമൃതിന്റെ തണ്ടും വേരും, ചുമ, ശ്വാസംമുട്ട് ഇവയ്ക്ക് ഔഷധമാണ്. 

കാഴ്ചശക്തി മെച്ചപ്പെടുത്താനും ചിറ്റമൃത് സഹായിക്കും. 

ആന്റി ഏജിങ് ഗുണങ്ങളുള്ള ചിറ്റമൃത് മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ ഇവ അകറ്റി തിളങ്ങുന്ന ചർമമ സ്വന്ത മാക്കാൻ സഹായിക്കും. 

ചിറ്റമൃതില്‍ ആൽക്കലോയ്ഡുകൾ ധാരാളമുണ്ട്. കൂടാതെ സ്റ്റിറോയ്ഡുകൾ, ഫ്ലേവനോയ്ഡുകൾ, ലിഗമെന്റുകൾ, കാർബോ ഹൈഡ്രേറ്റ് എന്നിവയും. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ചിറ്റമൃത് ഉപയോഗിക്കുന്നു. ചിറ്റമൃത് ഉപയോഗിച്ച് സുഖപ്പെടുത്താൻ പറ്റാത്ത അസുഖങ്ങൾ കുറവാണ് എന്നാണ് പറയപ്പെടുന്നത്. അത്രമാത്രം ഔഷധഗുണങ്ങളുണ്ട് ചിറ്റമൃതിന്.