പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു കേൾക്കാറുള്ള വാക്കാണ് വിരുദ്ധാഹാരം. ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കുറേ 'അരുതു'കൾ. ചില വിരുദ്ധാഹാരങ്ങളെ പരിചയപ്പെടാം.
1. പാലും തണ്ണിമത്തനും (Watermelon)
പാൽ ഒരു laxative ഉം (മലവിസർജ്ജനം കൂട്ടുന്നവ) തണ്ണിമത്തൻ ഒരു diuretic (മൂത്രവിസർജ്ജനം കൂട്ടുന്നവ) മാണ്. മാത്രമല്ല തണ്ണിമത്തൻ വേഗത്തിലും പാൽ സമയമെടുത്തും ദഹിക്കുന്നവയാണ്. ഇവ ഒരുമിച്ചു കഴിക്കുമ്പോൾ അസിഡിറ്റിക്കും പുളിച്ചു തികട്ടലിനും കാരണമാകുന്നു.
2. പാലും മീനും
വിപരീത വീര്യം ഉള്ളവയാണ് പാലും മീനും. ഒന്ന് hot ഉം മറ്റൊന്നു Coldഉം മാണ്. അതിനാൽ ഇവ ഒരുമിച്ചു കഴിച്ചാൽ രക്തം അശുദ്ധമാകാനും രക്ത കുഴലുകളിൽ തടസമുണ്ടാകാനും കാരണമാകുന്നു എന്ന് ആയുർവേദത്തിൽ പറയുന്നു.
3. ഏത്തപ്പഴവും പാലും
ഏത്തപ്പഴം– പാൽ, തൈര്, മോരും വെള്ളം എന്നിവയുമായി കൂട്ടികഴിക്കുമ്പോൾ ദഹനക്കുറവും ചില വിഷപദാർത്ഥങ്ങളും ശരീരത്തിൽ ഉണ്ടാകുന്നതായി ആയുർവേദം പറയുന്നു. അതിനാൽ ഇവയുടെ സ്ഥിരമായ ഉപയോഗം പനി, ചുമ, അലർജി എന്നിവയുണ്ടാകാൻ ഇടയാക്കുന്നു.
4. തേനും നെയ്യും
വിപരീത വീര്യത്തിലുള്ള ഇവയും ഒന്നിച്ചു കഴിച്ചാൽ പലതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്നു.
5. രാത്രിയിൽ തൈര് കഴിക്കുന്നത്
ദഹിക്കാൻ സമയമെടുക്കുന്ന തൈരും ചീസും രാത്രിയിൽ കഴിക്കുന്നത് മലബന്ധം ഉണ്ടാക്കുന്നു. ഇവ ഉച്ചഭക്ഷണത്തിന്റെ കൂടെയാണ് ഉത്തമം. എന്നാൽ മോരും വെള്ളത്തിന് ഈ പ്രശ്നമില്ല.
6. ഭക്ഷണത്തിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നത്
ഇത് ദഹനാഗ്നിയെ കുറയ്ക്കാനും ദഹനം കുറയ്ക്കാനും അലർജി, ജലദോഷം ഇവയുണ്ടാകാനും കാരണമാകുന്നു.
7. തേൻ ചൂടാക്കുന്നത്
ചൂടാക്കിയ തേൻ രക്തവാഹിനി കുഴലുകളിൽ പറ്റിപിടിക്കാനുള്ള സാധ്യതയുള്ളതായി ആയുർവേദത്തിൽ പറയുന്നു. അതിനാൽ ചൂടാക്കിയ തേൻ ഒരു വിരുദ്ധാഹാരമായി കരുതുന്നു.
ഇന്നത്തെ കാലത്തെ വിരുദ്ധാഹാരങ്ങളെ കുറിച്ച് ചിന്തകള്‍ക്ക് വളരെ പ്രാധാന്യമുണ്ടെങ്കിലും ഇതിൽ പലതിനും വേണ്ടത്ര ശാസ്ത്രീയ അടിത്തറയില്ല എന്നു വാദിക്കുന്നവരും കുറവല്ല.