പൂക്കളുടെ പൊടിക്കൈകൾ

തുമ്പ, മുക്കുറ്റി

പൂക്കളമിടാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ചെടികൾ ഔഷധ പ്രാധാന്യം നിറഞ്ഞതായിരുന്നു. അവയിൽ ചിലത്....

തുമ്പ – കുട്ടികളിലെ വിരകോപത്തിന് ഇവയുടെ നീരും പാൽക്കായവും ചേർത്തു മരുന്നുണ്ടാക്കാം. തേൾ കടിച്ചാൽ തുമ്പയുടെ ഇല പിഴിഞ്ഞു തേച്ചാൽ വിഷത്തിനു ശമനമുണ്ടാകും.

മുക്കുറ്റി – ജ്വരം, അതിസാരം എന്നിവയ്ക്ക് ഒറ്റമൂലി. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിയും.

മേന്തോന്നി, കൃഷ്‌ണകിരീടം

മേന്തോന്നി – വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന ചൊറിച്ചിൽ, തൊലിപ്പറത്തുണ്ടാകുന്ന വിള്ളൽ എന്നിവയ്ക്കു മേന്തോന്നി കിഴങ്ങ് അരച്ചു പുരട്ടുന്നതിന് ഉപയോഗിക്കുന്നു.

കൃഷ്‌ണകിരീടം – പാമ്പ് വിഷ നിവാരണത്തിനും, വയറുകടിക്കും ഔഷധമാണ്.