ആമിർഖാൻ, സോനം കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഗൻ ഡയറ്റ് പിന്തുടരുന്നത്. ഇവർ മറ്റുള്ളവരെ വീഗനാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളും ഇത് പിന്തുടരാൻ ആഗ്രഹിക്കുന്നുവോ? പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, എന്തിനേറെ നിങ്ങൾക്കു പ്രിയപ്പെട്ട സൗന്ദര്യവർധക വസ്തുക്കൾ വരെ

ആമിർഖാൻ, സോനം കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഗൻ ഡയറ്റ് പിന്തുടരുന്നത്. ഇവർ മറ്റുള്ളവരെ വീഗനാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളും ഇത് പിന്തുടരാൻ ആഗ്രഹിക്കുന്നുവോ? പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, എന്തിനേറെ നിങ്ങൾക്കു പ്രിയപ്പെട്ട സൗന്ദര്യവർധക വസ്തുക്കൾ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമിർഖാൻ, സോനം കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഗൻ ഡയറ്റ് പിന്തുടരുന്നത്. ഇവർ മറ്റുള്ളവരെ വീഗനാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളും ഇത് പിന്തുടരാൻ ആഗ്രഹിക്കുന്നുവോ? പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, എന്തിനേറെ നിങ്ങൾക്കു പ്രിയപ്പെട്ട സൗന്ദര്യവർധക വസ്തുക്കൾ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമിർഖാൻ, സോനം കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഗൻ ഡയറ്റ് പിന്തുടരുന്നത്. ഇവർ മറ്റുള്ളവരെ വീഗനാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളും ഇതു പിന്തുടരാൻ ആഗ്രഹിക്കുന്നുവോ? പാലുൽപന്നങ്ങൾ, മുട്ട, തേൻ തുടങ്ങി നിങ്ങൾക്കു പ്രിയപ്പെട്ട സൗന്ദര്യവർധക വസ്തുക്കൾ വരെ ഉപേക്ഷിക്കേണ്ടിവരും.  അതിനുമുൻപ് എന്തൊക്കെയാണ് നിങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നത്. 

ഇന്ന് നവംബർ 1, ലോകവീഗൻ ദിനത്തിൽ ഇതേപ്പറ്റി കൂടുതലറിയാം. 

ADVERTISEMENT

വെജിറ്റേറിയനും വീഗനും തമ്മിൽ എന്താണ് വ്യത്യാസം ?

വെജിറ്റേറിയൻസ് അഥവാ സസ്യഭുക്കുകളെക്കാൾ ഏറെ പരിസ്ഥിതിവാദികളാണ് വീഗനുകൾ. സസ്യഭുക്കുകൾ മുട്ടയും ഇറച്ചിയും കഴിക്കില്ല. എന്നാൽ വീഗനുകൾ പാൽ, പാലുൽപന്നങ്ങൾ, മൃഗോല്‍പന്നങ്ങളായ മുട്ട, ജെലാറ്റിൻ, തേൻ ഇവയൊന്നും ഉപയോഗിക്കില്ല. മൃഗോൽപന്നങ്ങളടങ്ങിയ സോപ്പുകളും വസ്ത്രങ്ങളും സൗന്ദര്യോൽപന്നങ്ങളും പോലും ഇവർ ഉപയോഗിക്കില്ല. 

വെജിറ്റേറിയനാകുക എന്നത് എളുപ്പമാണ്. കാരണം അവർക്ക് പ്രോട്ടീൻ ധാതുക്കൾ, വൈറ്റമിനുകൾ, നോൺസാച്ചുറേറ്റഡ് ഫാറ്റ് ഇവയെല്ലാം അടങ്ങിയ മൃഗോൽപന്നങ്ങളുപയോഗിക്കാം. എന്നാൽ വീഗനുകൾക്ക് ഇവ ലഭിക്കാൻ മറ്റു മാർഗങ്ങൾ അന്വേഷിക്കേണ്ടിവരും. 

വീഗനാകുംമുമ്പ് അറിയാൻ

ADVERTISEMENT

1. രോഗസാധ്യത കുറയുന്നു

വീഗൻ ആയാൽ ഹൃദ്രോഗം, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ചിലയിനം കാൻസറുകൾ ഇവ വരാനുള്ള സാധ്യത കുറയും. മൃഗക്കൊഴുപ്പുകൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുക വഴി മ‍ൃഗങ്ങൾ പരിസ്ഥിതിയിലേക്കു കൈമാറുന്ന വ്യാവസായിക രാസവസ്തുക്കൾ (Industrial Chemicals), ടോക്സിനുകൾ ഇവയിൽ നിന്നെല്ലാം രക്ഷനേടാം. 

2. പാലിനു പകരം മറ്റെന്ത്?

പാൽ, പാൽക്കട്ടി, തൈര്, മുട്ട ഇവയെല്ലാം കാൽസ്യത്തിന്റെ സ്രോതസ്സുകളാണ്; എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതും. കാൽസ്യം ലഭിക്കാൻ വീഗനുകൾക്ക് അത്തിപ്പഴം, കേൽ, പച്ചച്ചീര, ടേണിപ് ഇവ കഴിക്കാം. കൂടാതെ പാലിനു പകരം സോയാമിൽക്ക്, ബദാം മിൽക്ക്, വീഗൻ ചീസ് ഇവ കഴിക്കാം. ജീവകം ഡി, ജീവകം കെ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ധാതുക്കളും ചില പച്ചക്കറികൾ, സോയ, പഴങ്ങൾ ഇവയിലൂടെ ലഭിക്കും. 

ADVERTISEMENT

3. പ്രമേഹം, ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

ആരോഗ്യകരമായ സസ്യ കൊഴുപ്പുകളും ഒലിവ് ഓയിൽ പോലുള്ള എണ്ണകളും ആണ് പാചകത്തിന് വീഗനുകൾ ഉപയോഗിക്കുന്നത്. അവ പ്രധാനപ്പെട്ട ഫാറ്റി ആസിഡുകൾ നൽകുന്നതോടൊപ്പം എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. എൽഡിഎല്ലിന്റെ അളവ് കുറയുന്നത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാവുന്ന Ischemic heart disease നുള്ള സാധ്യത കുറയ്ക്കുന്നു. 

സസ്യഭുക്കുകളെയും മാംസഭുക്കുകളെയും കാൾ വീഗനുകൾ കാലറി കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മിക്ക വീഗൻ ഡയറ്റുകളും നാരുകൾ ധാരാളം അടങ്ങിയതാണ്. കാലറി കുറയുന്നത് ബോഡിമാസ് ഇൻഡക്സും അതുവഴി പൊണ്ണത്തടി സാധ്യതയും കുറയ്ക്കുന്നു. ഇതുകൊണ്ടാണ് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും വരാനുള്ള സാധ്യത വീഗനുകൾക്ക് കുറയുന്നത്. 

4. സപ്ലിമെന്റുകൾ ആവശ്യമോ?

വൈറ്റമിൻ ബി 12 പ്രധാനമായും ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ ഇവയിൽ നിന്നാണ് കിട്ടുന്നത്. വീഗൻ ഡയറ്റിൽ ബി12 അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കേണ്ടി വരും. അതുപോലെ അയൺ സപ്ലിമെന്റുകളും.

5. ശരീരഭാരം കുറയാം

വീഗൻ ഡയറ്റ്, കാലറി കൂടിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കൂട്ടുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കും. പോഷകങ്ങളെല്ലാം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതുകൊണ്ടുതന്നെ ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ കൺസൽറ്റ് ചെയ്തതിനു ശേഷം മാത്രം ഈ ഡയറ്റ് പിന്തുടരുന്നതാകും നല്ലത്. 

6. പരിസ്ഥിതി സൗഹൃദം

വീഗൻ ഡയറ്റ് ആരോഗ്യമേകുക മാത്രമല്ല പരിസ്ഥിതിക്കും നല്ലതാണ്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതു കൊണ്ടും മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് എതിരായതിനാലും വീഗൻ ഡയറ്റിനെക്കുറിച്ച് ധാരാളം വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. 

7. കുട്ടികളെ വീഗനാക്കും മുൻപ്

നിങ്ങളോ പങ്കാളിയോ അച്ഛനമ്മമാരോ വീഗൻ ഡയറ്റ് ശീലമാക്കുന്നത് നല്ലതു തന്നെ. എന്നാൽ കുട്ടികൾക്ക് ഇത്  അത്ര ആരോഗ്യകരമാണെന്നു പറയാനാവില്ല. കുടുംബത്തിനു മുഴുവൻ പുതിയ ഡയറ്റ് പിന്തുടരാം എന്നാണ് തീരുമാനമെങ്കിൽ തീർച്ചയായും ഡോക്ടറെ കൺസൽറ്റ് ചെയ്യണം. കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്റുകളെക്കുറിച്ചും അഭിപ്രായം ആരായണം.  

English summary: World vegan day: Seven things you need to know before you turn vegan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT