20 ആഴ്ച കൊണ്ട് പത്ത് കിലോ കുറച്ച വില്‍ സ്മിത്ത്; ഫിറ്റ്നസിന്‍റെ കാര്യത്തിലും ഠമാര്‍ പഠാര്‍
മികച്ച നടനുള്ള ഓസ്കര്‍. ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടി. തുടര്‍ന്ന് നടത്തിയ ക്ഷമാപണം. അമേരിക്കന്‍ നടന്‍ വില്‍ സ്മിത്താണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. നടനെന്ന നിലയില്‍ മാത്രമല്ല റാപ്പ് ഗായകനും നിര്‍മാതാവുമെന്ന നിലയിലെല്ലാം കഴിവ് തെളിയിച്ച വില്‍ ഓസ്കറും ഗോള്‍ഡന്‍ ഗ്ലോബും ബ്രിട്ടീഷ് അക്കാദമി

മികച്ച നടനുള്ള ഓസ്കര്‍. ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടി. തുടര്‍ന്ന് നടത്തിയ ക്ഷമാപണം. അമേരിക്കന്‍ നടന്‍ വില്‍ സ്മിത്താണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. നടനെന്ന നിലയില്‍ മാത്രമല്ല റാപ്പ് ഗായകനും നിര്‍മാതാവുമെന്ന നിലയിലെല്ലാം കഴിവ് തെളിയിച്ച വില്‍ ഓസ്കറും ഗോള്‍ഡന്‍ ഗ്ലോബും ബ്രിട്ടീഷ് അക്കാദമി അവാര്‍ഡും ഗ്രാമിയും അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തിലും വില്‍ ഒട്ടും പിന്നിലല്ല. സിനിമയിലെ വിവിധ റോളുകള്‍ക്ക് വേണ്ടി ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള വില്‍ ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്ന നടന്‍ കൂടിയാണ്.
കോവിഡ് മഹാമാരിയുടെ സമയത്ത് 20 ആഴ്ച കൊണ്ട് പത്ത് കിലോയോളം ശരീരഭാരം കുറച്ച് വില്‍ ആരാധകരുടെ കൈയടി നേടിയിരുന്നു. ആരോഗ്യത്തെ ഗൗരവത്തോടെ എടുക്കുന്ന നടന്‍ ഇനി മേല്‍ രാത്രിയിലുള്ള മഫിന്‍ തീറ്റ ഉപേക്ഷിച്ചതായി അന്ന് പ്രഖ്യാപിച്ചു. സ്യൂയിസൈഡ് സ്ക്വാഡ് എന്ന സിനിമയ്ക്ക് വേണ്ടി നാലു മുതല്‍ എട്ടാഴ്ചത്തെ വെയ്റ്റ് ട്രെയിനിങ് കൊണ്ട് വില്‍ സ്വന്തമാക്കിയത് 8 പായ്ക്ക് ആബ്സാണ്.
ഒന്നോ രണ്ടോ ശരീര ഭാഗങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ആഴ്ചയില്‍ അഞ്ച് ദിവസം വില്‍ വെയ്റ്റ് പരിശീലനം നടത്തും. ഇത് മസില്‍ മാസ് വര്‍ധിപ്പിക്കാനും വടിവൊത്ത ശരീരം നിലനിര്‍ത്താനും വില്ലിനെ സഹായിക്കുന്നു. അതിതീവ്ര വര്‍ക്ക് ഔട്ട് പോലെതന്നെ ഓട്ടവും വില്‍ ഇഷ്ടപ്പെടുന്നു. ആഴ്ചയില്‍ ആറ് ദിവസം കുറഞ്ഞത് അഞ്ച് മൈലെങ്കിലും ഓടാന്‍ വില്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഭക്ഷണത്തിന്‍റെ കാര്യത്തിലും വില്‍ കരുതല്‍ പുലര്‍ത്തുന്നു. അഞ്ച് മീലുകളിലൂടെ 3500 കാലറിയാണ് വില്‍ അകത്താക്കുക. പേശികളുടെ വളര്‍ച്ചയ്ക്കായി പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റാണ് പലപ്പോഴും കഴിക്കുക.
ദിവസം 10,000 ചുവടുകള്‍ എങ്കിലും വയ്ക്കാന്‍ ഒരിക്കല്‍ ജിം ട്രെയ്നര്‍ വില്ലിനെ വെല്ലുവിളിച്ചു. പതിനായിരം ചുവടുകള്‍ വച്ചെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ ഇത് 20,000 ആയി ഉയര്‍ത്താനും വില്ലിന് സാധിച്ചു. കരുത്ത് വര്‍ധിപ്പിക്കാനും പരുക്കുകളില്‍ നിന്ന് രക്ഷ നേടാനും പിരമിഡ് ആകൃതിയിലുള്ള പരിശീലന ക്രമമാണ് വില്‍ പിന്തുടരുന്നത്. ചെറിയ വെയ്റ്റുകള്‍ കൂടുതല്‍ തവണ ഉയര്‍ത്തിക്കൊണ്ട് ഇത് ആരംഭിക്കും. ക്രമേണ വെയ്റ്റുകളുടെ ഭാരം കൂടുകയും ആവൃത്തി കുറയുകയും ചെയ്യും.
Content Summary : Fitness tips of Will Smith