ഭാരം കുറയ്ക്കാനും ഫിറ്റായിരിക്കാനുമുള്ള നമ്മുടെ പല ശ്രമങ്ങളും പരാജയപ്പെടാറുള്ളത് അവയിൽ പലതും നമ്മുടെ ശരീരത്തിന് യോജിക്കാത്തതാണ് എന്നുള്ളതു കൊണ്ടു കൂടിയാണ്. ശരിയായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ നമ്മുടെ ശരീരത്തെ നാം ആദ്യം അറിയണം. കുറച്ചു കൂടി പറഞ്ഞാൽ ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ മനസ്സിലാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാനും ഫിറ്റായിരിക്കാനുമുള്ള നമ്മുടെ പല ശ്രമങ്ങളും പരാജയപ്പെടാറുള്ളത് അവയിൽ പലതും നമ്മുടെ ശരീരത്തിന് യോജിക്കാത്തതാണ് എന്നുള്ളതു കൊണ്ടു കൂടിയാണ്. ശരിയായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ നമ്മുടെ ശരീരത്തെ നാം ആദ്യം അറിയണം. കുറച്ചു കൂടി പറഞ്ഞാൽ ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ മനസ്സിലാക്കണം. ഭക്ഷണത്തെ ദഹിപ്പിച്ച് ഊർജമാക്കി മാറ്റാനുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് പറയുന്ന പേരാണ് ചയാപചയം അഥവാ മെറ്റബോളിസം. 

ADVERTISEMENT

മുഖ്യമായും മൂന്നു തരം ചയാപചയ പ്രക്രിയകൾ നമ്മുടെ ശരീരത്തിൽ നടക്കും. അടിസ്ഥാനപരമായ ശാരീരിക പ്രവർത്തനങ്ങൾക്കായി ശരീരം ചെലവഴിക്കുന്ന ഊർജമാണ് ബേസൽ മെറ്റബോളിസം നിരക്ക്. ശാരീരികമായി അധ്വാനം ആവശ്യമുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന ഊർജമാണ് രണ്ടാമത്തേത്. ഭക്ഷണത്തെ വിഘടിപ്പിക്കാനായി ചെലവഴിക്കുന്ന ഊർജമാണ് മൂന്നാമത്തേത്. ഏറ്റവും കുറവ് ഊർജം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ശാരീരിക പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഊർജം കത്തിച്ചു കളയുന്ന ബേസൽ മെറ്റബോളിക് പ്രക്രിയ മെച്ചപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായകമാകും. അതിനായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇനി പറയുന്നവയാണ്. 

1. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം

പ്രോട്ടീൻ ദഹിപ്പിക്കാൻ ശരീരത്തിന് കൂടുതൽ കാലറി ആവശ്യമാണ്. ഇതിനാൽ ഭക്ഷണത്തിലെ പ്രോട്ടീൻ തോത് ഉയർത്തുന്നത് ചയാപചയം മെച്ചപ്പെടുത്തും. 

ADVERTISEMENT

2. വൈറ്റമിൻ ഡി

വൈറ്റമിൻ ഡി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ബേസൽ മെറ്റബോളിക് നിരക്ക് വർധിപ്പിക്കും. 

ADVERTISEMENT

3. കൂടുതൽ പേശികള്‍ വളർത്താം

നമ്മുടെ ശരീരത്തിലെ ഒരു കിലോഗ്രാം പേശികൾക്ക് ഒരു ദിവസം നിലനിൽക്കണമെങ്കിൽ തന്നെ 12 കാലറി ആവശ്യമാണ്. പേശികളുടെ വലുപ്പം വ്യായാമങ്ങളിലൂടെയും മറ്റും വർധിപ്പിക്കുന്നത് കൂടുതൽ കാലറി ശരീരത്തിൽ നിന്നു കത്താൻ കാരണമാകും. 

4. വ്യായാമം

വ്യായാമത്തിലൂടെ അധ്വാനഭാരം വർധിപ്പിക്കുന്നത് കൂടുതൽ കാലറി കത്തിച്ചു കളയാനും ബേസൽ മെറ്റബോളിക് നിരക്ക് മെച്ചപ്പെടുത്താനും സഹായിക്കും. 

5. ഉറക്കം

നമ്മുടെ ഉറക്കത്തിലും മുടക്കമില്ലാതെ നടക്കുന്ന ഒരു പ്രവർത്തനമാണ് ചയാപചയം. എൻഡോക്രൈൻ സംവിധാനമാണ് ഇതിനെ നിയന്ത്രിക്കുന്നത്. ഉറക്കമില്ലായ്മ എൻഡോക്രൈൻ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. 

6. ചിലതരം ഭക്ഷണങ്ങൾ

കാപ്പി, കോഴി, മുട്ട, ഇലക്കറികൾ തുടങ്ങിയവ എല്ലാം ചയാപചയത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണപാനീയങ്ങളാണ്. 

7. വെള്ളം

ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നതും ചയാപചയം മെച്ചപ്പെടുത്തും. തണുത്ത വെള്ളത്തെ സംസ്ക്കരിക്കാൻ കൂടുതൽ ഊർജം ശരീരത്തിന് ആവശ്യമായതിനാൽ ഇതു കുടിക്കുന്നത് ചയാപചയ പ്രക്രിയയ്ക്ക് നല്ലതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Content Summary: Facts About Metabolism

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT