സഞ്ചാരവും ആക്ടിവിറ്റികളുമൊക്കെ മുടങ്ങുമ്പോള്‍ പലരുടേയും സമ്പാദ്യമായി കൂടെക്കൂടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ദേഹത്ത് കയറിയ കൊഴുപ്പ് കുറയ്ക്കാന്‍ എളുപ്പപ്പണി വല്ലതും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍, തികച്ചും ഫലപ്രദമായി ശരീരഭാരവും അമിതമായ കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ തിരയുന്നവർക്ക് ഒരു

സഞ്ചാരവും ആക്ടിവിറ്റികളുമൊക്കെ മുടങ്ങുമ്പോള്‍ പലരുടേയും സമ്പാദ്യമായി കൂടെക്കൂടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ദേഹത്ത് കയറിയ കൊഴുപ്പ് കുറയ്ക്കാന്‍ എളുപ്പപ്പണി വല്ലതും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍, തികച്ചും ഫലപ്രദമായി ശരീരഭാരവും അമിതമായ കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ തിരയുന്നവർക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരവും ആക്ടിവിറ്റികളുമൊക്കെ മുടങ്ങുമ്പോള്‍ പലരുടേയും സമ്പാദ്യമായി കൂടെക്കൂടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ദേഹത്ത് കയറിയ കൊഴുപ്പ് കുറയ്ക്കാന്‍ എളുപ്പപ്പണി വല്ലതും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍, തികച്ചും ഫലപ്രദമായി ശരീരഭാരവും അമിതമായ കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ തിരയുന്നവർക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരവും ആക്ടിവിറ്റികളുമൊക്കെ മുടങ്ങുമ്പോള്‍ പലരുടേയും സമ്പാദ്യമായി കൂടെക്കൂടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ദേഹത്ത് കയറിയ കൊഴുപ്പ് കുറയ്ക്കാന്‍ എളുപ്പപ്പണി വല്ലതും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍, തികച്ചും ഫലപ്രദമായി ശരീരഭാരവും അമിതമായ കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ തിരയുന്നവർക്ക് ഒരു തുടക്കം നൽകാൻ പത്ത് പോയിന്റുകൾ ഇതാ...

Image Credit : Ekaterina Kondratova / Shutterstock

1. ഭക്ഷണത്തില്‍ മധുരവും അന്നജവും കൊഴുപ്പും കുറച്ചു ശരീരത്തില്‍ എത്തിപ്പെടുന്ന കാലറിയുടെ അളവ് കുറയ്ക്കുക. നമ്മുടെയെല്ലാം ശരീരം പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണെന്നറിയാമല്ലോ... ശരീരത്തിന്‍റെ ഈ ആവശ്യത്തിനപ്പുറം വരുന്ന മധുരവും കൊഴുപ്പുമെല്ലാം വിവിധഭാഗങ്ങളില്‍ കൊഴുപ്പായി അടിഞ്ഞു കൂടുകയാണ് ചെയ്യുക. ഭൂരിപക്ഷം പേരിലും അന്നജവും കൊഴുപ്പും കൂടുതലുള്ള വറപൊരി ഭക്ഷണങ്ങളും ജങ്ക് ഫുഡ്ഡും സ്വീറ്റ്സുമൊക്കെയാണ് ഇവിടെ പ്രധാന വില്ലനായി വരുന്നത്. അത് പരിധിക്കുള്ളിലാക്കിയാല്‍തന്നെ ആദ്യത്തെ സ്റ്റെപ്പ് നമ്മൾ വിജയിച്ചു എന്ന് പറയാം. പിന്നെ, ജങ്ക് ഫുഡ് മാത്രമല്ല, എത്ര ഹെൽത്തിയായ ഭക്ഷണവും അമിതമായി കഴിച്ചാൽ അത് ശരിരത്തോട് ചെയ്യുന്നത് ജങ്ക് ഫുഡ്ഡിന്റെ ഏതാണ്ട് അതേ അപകടം തന്നെയാണെന്നും ഓർമ വേണം.

Photo credit : Prostock-studio / Shutterstock.com
ADVERTISEMENT

2. ശരീരത്തില്‍ എത്തി ചേര്‍ന്ന കാലറി എരിച്ചു കളയാനും മസിലുകൾക്കും ഹൃദയത്തിനും ശ്വാസകോശത്തിനും ആരോഗ്യം നിലനിർത്താനും വേണ്ട വ്യായാമം ശീലമാക്കുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. വ്യായാമം ചെയ്യുന്നത് ഒന്നോ രണ്ടോ ദിവസങ്ങളിൽ നിർത്തിയാൽ ഇതൊരു ചിട്ടയായി പോവാതിരിക്കാനും, ഈ ബ്രേക്കുകൾ വ്യായാമം സ്ഥിരമായി മുടങ്ങുന്ന അവസ്ഥയിലേക്കും എത്തിക്കും.

Photo Credit : Asia Images Group / Shutterstock.com

3. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അതില്‍തന്നെ ആരോഗ്യകരമായ പ്രാതല്‍ തീര്‍ച്ചയായും ഉറപ്പ് വരുത്തുക. രാത്രി മുഴുവന്‍ പട്ടിണി കിടന്ന ശേഷം കഴിക്കുന്ന ബ്രേക്‌ഫസ്റ്റ് ഒരു ദിവസം മുഴുവന്‍ മുന്നോട്ടു പോകാനുള്ള തുടക്കമാണ്. യാതൊരു കാരണവശാലും ബ്രേക്ക്‌ ഫസ്റ്റ് ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കാതിരിക്കുക. അത് വിപരീതഫലമേ ചെയ്യൂ.

Photo Credit : vitals / Shutterstock.com
ADVERTISEMENT

4. തീന്മേശയില്‍ 'നോ' പറയാന്‍ ശീലിക്കുക. സ്ഥിരമായി വീട്ടില്‍ നിന്ന് കഴിക്കുന്നവരായാലും സ്ഥിര യാത്രക്കാര്‍ ആയിരുന്നാലും ആവശ്യത്തിനു മാത്രം കഴിക്കാനും അതിനപ്പുറം കഴിക്കാതിരിക്കാനും പരിശീലിക്കാം. എത്ര സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്താണെങ്കിലും ആവശ്യത്തിലേറെ ഭക്ഷണം പ്ലേറ്റിൽ വിളമ്പാന്‍ ആരെയും അനുവദിക്കാതെ നോക്കുക. പ്ലേറ്റിൽ സാലഡുകളും മറ്റും ആദ്യംതന്നെ എടുത്ത് കഴിച്ച് തുടങ്ങിയാൽ അന്നജവും കൊഴുപ്പും അടങ്ങിയ മറ്റ് ഭക്ഷണം അളവിനുള്ളിൽ നിയന്ത്രിക്കാൻ പലർക്കും സാധിക്കാറുണ്ട്, ഈ വിദ്യയും പരീക്ഷിക്കാം.

5. ഭക്ഷണം വലുയ അളവിൽ രണ്ടോ മൂന്നോ തവണയായി കഴിക്കുന്നതിനു പകരം അഞ്ചോ ആറോ ചെറിയ മീലുകൾ ആയി കഴിക്കുന്നത് വിശപ്പ് നിയന്തിക്കുന്നതിനും, ശരീരത്തിന് തുടർച്ചയായി ഊർജ്ജം ലഭിക്കുന്നതിനും സഹായിക്കും. എന്തിനാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കേണ്ട ആവശ്യം എന്ന് ഓരോ തവണയും ചിന്തിക്കുക. വിശക്കാതെയും നേരമെത്താതെയും കൊറിച്ചു കൊണ്ടിരിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക. ഒരു ചടങ്ങ് പോലെ ഭക്ഷണം കഴിച്ച് കൊണ്ടേ ഇരിക്കുന്നവരും വിനോദമായി ഭക്ഷണം കഴിക്കുന്നതിനെ കാണുന്നവരും ഉണ്ട്. ഇവയെല്ലാം അമിതവണ്ണവും കൊഴുപ്പും കുറക്കാന്‍ ശ്രമിക്കുമ്പോള്‍ വിപരീത ഫലമാണ് ചെയ്യുക.

Photo Credit : TORWAISTUDIO / Shutterstock.com
ADVERTISEMENT

6. വര്‍ക്ക് ഔട്ട്‌ ചെയ്യുമ്പോൾ നമ്മൾ ക്ഷീണിക്കുന്നുണ്ടോ എന്നതല്ല, ശരീരത്തിന് ശാസ്ത്രീയമായി ആവശ്യമുള്ള എല്ലാ ഘടകങ്ങളും വർക്കൗട്ടിൽ ഉൾപ്പെടുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം. കാര്‍ഡിയോ എക്സസൈസുകള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ കൃത്യമായ റസിസ്റ്റന്‍സ് വ്യായാമങ്ങളും ശീലമാക്കുക. ട്രെഡ്മില്‍ ഓട്ടമോ പാർക്കിലെ നടത്തമോ പോലെയുള്ളവയിൽ മാത്രം ചെയ്യുന്നതില്‍ ഒതുങ്ങുന്ന വ്യായാമം ഒരിക്കലും വണ്ണം കുറയ്ക്കുന്നതില്‍ ഫലപ്രദമായി സഹായിക്കില്ല. കാർഡിയോ വർക്കൗട്ടുകൾക്കൊപ്പം ഓരോ മസില്‍ ഗ്രൂപ്പിനെയും ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള റസിസ്റ്റന്‍സ് ട്രെയിനിങ് കൂടി ഉണ്ടായാലേ ഫാറ്റ് ലോസ് നടക്കൂ. വ്യായാമം ചെയ്യുന്നത് ഇടയ്ക്ക് വച്ച് നിര്‍ത്തുന്നതും സ്വന്തം താല്‍പര്യപ്രകാരം വെട്ടിക്കുറയ്ക്കുന്നതും അവനവനോട് ചെയ്യുന്ന തെറ്റാണെന്ന് മനസ്സിലാക്കി കൃത്യമായ വ്യായാമം ഒരു ശീലമായി തന്നെ മുന്നോട്ടു കൊണ്ട് പോകുക.

Representative image: Shutterstock/Tatjana Baibakova

7. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം തന്നെയാണ് കഴിക്കുന്നത് എന്ന് എപ്പോഴും ഉറപ്പുവരുത്തുക. അമിതവണ്ണവും കൊഴുപ്പും കുറയേണ്ട ഒരാളുടെ ശരീരത്തിൽ ആവശ്യമായ പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ മസിലുകളുടെ ആരോഗ്യം നിലനിർത്താനാവില്ല. ഡയറ്റിനും വര്‍ക്ക് ഔട്ടിനും ഒപ്പം ധാരാളം ജലാംശം ശരീരത്തില്‍ എത്തുന്നു എന്നുറപ്പ് വരുത്തണം. പച്ചക്കറികളും ഇലക്കറികളും തുടങ്ങി ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഓരോ തവണ കഴിക്കുന്ന ഭക്ഷണവും അളന്നു കഴിക്കുക.

Image credits : Stock-Asso / Shutterstock.com

8. ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി തടസമില്ലാതെ ഉറങ്ങുക. വിശ്രമം ശരീരത്തെ റീചാര്‍ജ് ചെയ്യും എന്ന് മാത്രമല്ല, ഈ വിശ്രമവും അവിടെ ശരീരം നടത്തുന്ന റിക്കവറിയും ഇല്ലാതെ ഒരിക്കലും ആരോഗ്യപരമായി അമിതവണ്ണവും കൊഴുപ്പും കുറയ്‌ക്കാനാവില്ല. മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിക്കുക. സ്ട്രെസ് ഹോര്‍മോണുകള്‍ വണ്ണം കൂട്ടുന്നതില്‍ നേരിട്ട് പങ്കാളിയാണ്. കൂടെ, ടെന്‍ഷന്‍ സമയത്ത് ചിലര്‍ക്കെങ്കിലും ഉള്ള പെറുക്കി തിന്നുന്ന ശീലം അഥവാ സ്‌ട്രെ‌സ് ഈറ്റിങ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഏറ്റവും വലിയ ശത്രുവാണ്.

Photo credit : NDAB Creativity / Shutterstock.com

9. ഒരുമിച്ച് വ്യായാമം ചെയ്യാന്‍ ഇഷ്ടമുള്ള കൂട്ടുകാരെ കണ്ടെത്താം. പരസ്പരം മോട്ടിവേറ്റ് ചെയ്യുന്ന ഇത്തരം സൗഹൃദക്കൂട്ടങ്ങള്‍ വ്യായാമങ്ങള്‍ മുടങ്ങാതെ സഹായിക്കും. കുടുംബത്തില്‍ എല്ലാവരെയും ആരോഗ്യപരമായ ശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങളുടെ ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും.

10. എളുപ്പ വഴിയിൽ അമിതവണ്ണവും കൊഴുപ്പും കുറച്ച് തരാം എന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് പരിപാടികളുടെ പിന്നാലെ പോയി സമയം കളയാതിരിക്കുക. അങ്ങനെ സ്വിച്ചിട്ടത് പോലെ ഇതെല്ലാം കുറയ്‌ക്കാൻ പറ്റുന്നൊരു വിദ്യ എവിടെയും നിലവിലില്ല. ഇത്തരം കുറുക്കുവഴികൾ തേടിപ്പോവുമ്പോൾ സമയനഷ്ടവും മറ്റും വരുന്നതിനു പുറമേ, അക്കൂട്ടത്തിൽ ചെയ്ത് പോവുന്ന പല കാര്യങ്ങളും സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളും സമ്മാനിച്ചേക്കാം. അതുകൊണ്ടുതന്നെ ശരീരത്തിന് കൃത്യമായി വ്യായാമവും പോഷകസമ്പുഷ്ടമായ ഭക്ഷണവും നൽകി, ആവശ്യത്തിന് സമയമെടുത്ത് മാത്രം വണ്ണവും കൊഴുപ്പും കുറയ്‌ക്കുക.

Representative Image. Photo Credit : Vectorfusionart/Shutterstock.com

English Summary : Weight loss tips