കഴുത്തുവേദനയ്ക്ക് പിന്നിലുണ്ട് ഈ കാരണങ്ങൾ; ചെയ്യാം ഗരുഡാസനം
പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ

പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ മണിക്കൂറെങ്കിലും ഇരുന്നു കഴിഞ്ഞാൽ ഒന്നു വിശ്രമിക്കുന്നതു നല്ലതാണ്. കണ്ണിന്റെ ലവലിനു നേരെയായിരിക്കണം കംപ്യൂട്ടറും ടിവിയും ലാപ്ടോപ്പും ഉറപ്പിക്കുവാൻ. കഴുത്ത് ഒടിച്ചുവച്ച് ഒരിക്കലും ഇരിക്കരുത്. വണ്ടിയിൽ ചാരിക്കിടന്നുള്ള യാത്രകൾ, ഇരുചക്രവാഹനങ്ങളിലെ ദൂരയാത്ര, ഇരുന്നുറങ്ങുക മുതലായവ ശ്രദ്ധിക്കണം.
ഒരു കൈയ്യിൽ മാത്രം ഭാരം തൂക്കിപ്പിടിച്ചു നടക്കാതിരിക്കുക. കഴുത്തുവേദനയും കഴപ്പുമുള്ള സമയങ്ങളിൽ ചിലർ കഴുത്തു മുന്നോട്ടു പുറകോട്ടും വളയ്ക്കുകയും ഇരുവശങ്ങളിലേക്കും വട്ടം കറക്കുകയും ചെയ്യാറുണ്ട്. അത് വളരെയധികം ഗുരുതരാവസ്ഥയിലേക്കു നമ്മെക്കൊണ്ടെത്തിക്കുകയാണു പതിവ്. ഒരു കാരണവശാലും കഴുത്തുവേദനയുള്ളവർ ഇങ്ങനെ ചെയ്യരുത്. ഈ രോഗത്തെ വളരെ നിസ്സാരമായി തള്ളിക്കളയരുത്. ഇതു നമ്മുടെ ജീവിതത്തെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുകയും അവസാനം ഗുരുതരാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. സാധാരണ പല ആളുകളും ഈ രോഗം മാറാതെ ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കുകയാണു പതിവ്.
നിഷ്ഠയായ യോഗചര്യയിലൂടെ ഈ രോഗത്തെ പൂർണമായി മാറ്റാൻ സാധിക്കുന്നതാണ്. യോഗ ചെയ്യുന്നതു മൂലം ബലം കുറഞ്ഞു ക്ഷീണിച്ച പേശികൾ ബലപ്പെടുകയും ഊർജസ്വലമാകുകയും ചെയ്യും. കഴുത്തിന്റെ കശേരുക്കൾക്കു നല്ല രീതിയിലുള്ള പ്രവർത്തനം കിട്ടുന്നു. അതോടൊപ്പം രക്തചംക്രമണം കിട്ടുകയും നീർവീഴ്ച കാലക്രമേണ കുറഞ്ഞുകിട്ടുകയും ചെയ്യുന്നു. കുറെ മാസങ്ങൾക്കുശേഷം കഴുത്തിലെ പേശികൾക്കും ചലനവള്ളികൾക്കും പൂർണ ആരോഗ്യം കൈവരികയും ചെയ്യുന്നു. ഏതു വശങ്ങളിലേക്കും തിരിക്കുന്നതിനുള്ള കഴിവും അതോടൊപ്പം കിട്ടുന്നു.
ഗരുഡാസനം ചെയ്യുന്ന വിധം :
ഇരുകാലുകളും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. ഇനി വലതുകാലെടുത്ത് ഇടതുകാലിന്റെ ഇടതുവശത്തുകൂടി കൊണ്ടുവന്ന് ഇടതുകാലിന്റെ വലതുവശത്ത് ഉപ്പൂറ്റിയോടടുത്ത് കാൽവിരലുകൾ ഉറപ്പിച്ചുവയ്ക്കുക. വിരലുകളെല്ലാം നേരെ താഴോട്ടായിരിക്കണം. അതേപോലെ വലതുകൈ ഇടതുകൈയുടെ മുകളിൽക്കൂടി കൊണ്ടു വന്ന് ഉള്ളം കൈകൾ രണ്ടും ചേർത്തു തൊഴുതുപിടിക്കുക. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് ഇരുകൈകളും ഉയർത്തുകയും ആ നിലയിൽ നിന്നു സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവ സ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതേപോലെ കൈകാലുകൾ മാറ്റിവച്ചും ചെയ്യേണ്ടതാണ്. ഇങ്ങനെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്.
രോഗികൾക്കുണ്ടാകുന്ന മാറ്റങ്ങൾ
പുറത്തെയും തോളുകളിലെയും പേശികൾ വലിഞ്ഞയഞ്ഞുകിട്ടുന്നു. കഴുത്തിലെയും കൈകളിലെയും നാഡീഞരമ്പുകൾ ശക്തങ്ങളാകുന്നു. പുറത്തെയും കഴുത്തിലെയും കഴച്ചുപൊട്ടലിനും പുകച്ചിലിനും കുറവു കാണപ്പെടുന്നു. പുറത്തു നീർക്കെട്ടിനു കുറവു കാണപ്പെടുന്നു.
വിഡിയോ