നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്; എളുപ്പത്തിൽ ചെയ്യാവുന്ന യോഗാസനങ്ങൾ
ആരോഗ്യം കാത്തുസൂക്ഷിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ചില യോഗാസനങ്ങൾ മലയാളി യോഗ പരിശീലകൻ എ.രാധാകൃഷ്ണൻ പരിചയപ്പെടുത്തുന്നു 1. വജ്രാസനം രണ്ടു കാലുകളും മടക്കി കണങ്കാലിനു മുകളിൽ നിവർന്നിരുന്ന് കൈകൾ മുട്ടിനു മുകളിൽ വച്ച് ശ്വാസം ദീർഘമായി വലിച്ചു വിടുക. ∙ ദഹന ശക്തി വർധിക്കും. ഭക്ഷണം കഴിച്ചുകഴിഞ്ഞ് 10 മിനിറ്റ്

ആരോഗ്യം കാത്തുസൂക്ഷിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ചില യോഗാസനങ്ങൾ മലയാളി യോഗ പരിശീലകൻ എ.രാധാകൃഷ്ണൻ പരിചയപ്പെടുത്തുന്നു
1. വജ്രാസനം
രണ്ടു കാലുകളും മടക്കി കണങ്കാലിനു മുകളിൽ നിവർന്നിരുന്ന് കൈകൾ മുട്ടിനു മുകളിൽ വച്ച് ശ്വാസം ദീർഘമായി വലിച്ചു വിടുക.
∙ ദഹന ശക്തി വർധിക്കും. ഭക്ഷണം കഴിച്ചുകഴിഞ്ഞ് 10 മിനിറ്റ് ഈ ആസനത്തിൽ ഇരിക്കുന്നത് അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കും.
2. ഭുജംഗാസനം
രണ്ട് കാലുകളും ചേർത്ത് വച്ച് കമിഴ്ന്നു കിടക്കുക. രണ്ടു കൈകൾ ശരീരത്തോടു ചേർത്ത് തറയിൽ അമർത്തി വച്ച് ശ്വാസം സാവധാനം ഉള്ളിലേക്കു വലിച്ചുകൊണ്ട് തലയും നെഞ്ചും ഉയർത്തുക. പൊക്കിളിനു താഴെയുള്ള ശരീരഭാഗങ്ങൾ തറയിൽ അമർന്നിരിക്കണം. കൈകൾ രണ്ടും പകുതി വളഞ്ഞിരിക്കണം.
∙ നടുവേദന കുറയാനും സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന കുറയാനും സഹായിക്കും.
3. ധനുരാസനം
കമിഴ്ന്നു കിടന്ന് രണ്ടു കാലുകളും കൈകൊണ്ടു പിടിച്ച് സാവധാനം ശ്വാസം ഉള്ളിലേക്കു വലിച്ചു കൊണ്ട് രണ്ടു കാലുകൾക്കും ശക്തി കൊടുത്ത് ശരീരം വില്ലു പോലെ വളയ്ക്കുക.
∙ വയർ കുറയുന്നതിനും നടുവേദനയും പ്രമേഹവും കുറയുന്നതിനും സഹായകമാണ്.
4. വൃക്ഷാസനം
ഒരു കാൽ നിലത്ത് ഊന്നി അടുത്ത കാൽ മടക്കി മുട്ടിനു മുകളിൽ വച്ച് ശ്വാസം ഉള്ളിലേക്കു വലിച്ചു കൊണ്ട് രണ്ടു കൈകളും ചെവിയോടു ചേർത്ത് ഉയർത്തി പിടിക്കുക
∙ ശ്വസകോശത്തിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിനും വിദ്യാർഥികൾക്ക് ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും
5. പത്മപർവതാസനം
രണ്ടു കാലുകളും മടക്കി പത്മാസനത്തിൽ ഇരുന്ന് ശ്വാസം സാവധാനം വലിച്ചു കൊണ്ട് കൈകൾ ചെവിയോടു ചേർത്ത് മുകളിലേക്ക് ഉയർത്തി ചേർത്തു വയ്ക്കുക.
∙ ഏകാഗ്രത വർധിപ്പിക്കും
6. സർവാംഗാസനം
തല നിലത്ത് ഊന്നി ശരീരം കൈകൊണ്ടു താങ്ങി കാലുകൾ ചേർത്ത് മുകളിലേക്ക് ഉയർത്തി ശ്വാസം വലിച്ചു വിടുക.
∙ എല്ലാ ശരീരഭാഗങ്ങൾക്കുമുള്ള വ്യായാമം. രക്തയോട്ടം കൂട്ടാൻ സഹായിക്കും. ഓർമശക്തിയും ബുദ്ധിശക്തിയും കൂട്ടാൻ സഹായിക്കും.
7. പ്രാണമുദ്ര
പത്മാസനത്തിലിരുന്ന് തള്ളവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവ ചേർത്തു വച്ച് ചൂണ്ടുവിരലും നടുവിരലും നിവർത്തി വച്ചുകൊണ്ട് ശ്വാസം വലിച്ചു വിടുക.
∙ രക്തത്തിലെ ഓക്സിജൻ നില കൂട്ടും. കോവിഡ് വന്നവർക്ക് ഓക്സിജൻ നില വീണ്ടെടുക്കാൻ സഹായകമാകും.