ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. ഫുട്ബോൾ എന്ന മനോഹരമായ കളി വേഗത, തന്ത്രം, ടീം പരിശ്രമം എന്നിവയുടെ കൂടിച്ചേരലിലൂടെ കളിക്കളത്തിനപ്പുറത്തേക്ക് കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു ശക്തിയാണ്. ഫുട്ബോൾ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപംകൂടിയാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. ഫുട്ബോൾ എന്ന മനോഹരമായ കളി വേഗത, തന്ത്രം, ടീം പരിശ്രമം എന്നിവയുടെ കൂടിച്ചേരലിലൂടെ കളിക്കളത്തിനപ്പുറത്തേക്ക് കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു ശക്തിയാണ്. ഫുട്ബോൾ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപംകൂടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. ഫുട്ബോൾ എന്ന മനോഹരമായ കളി വേഗത, തന്ത്രം, ടീം പരിശ്രമം എന്നിവയുടെ കൂടിച്ചേരലിലൂടെ കളിക്കളത്തിനപ്പുറത്തേക്ക് കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു ശക്തിയാണ്. ഫുട്ബോൾ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപംകൂടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. ഫുട്ബോൾ എന്ന മനോഹരമായ കളി വേഗത, തന്ത്രം, ടീം പരിശ്രമം എന്നിവയുടെ കൂടിച്ചേരലിലൂടെ കളിക്കളത്തിനപ്പുറത്തേക്ക് കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു ശക്തിയാണ്. ഫുട്ബോൾ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപംകൂടിയാണ്. ചെറുപ്പം മുതൽ തന്നെ ഈ ആവേശകരമായ കളിയിലേർപ്പെടുന്നത് ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, സാമൂഹിക കഴിവുകൾ എന്നിവ വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കുട്ടികളുടെ സമഗ്ര വികാസത്തിനുള്ള ഒരു മൂല്യവത്തായ ഉപകരണമാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ ഫുട്ബോൾ ശെരിയായ രീതിയിൽ പരിശീലിപ്പിക്കുക എന്നത് യുവ താരങ്ങളിലേക്കും ചാമ്പ്യന്മാരിലേക്കുമുള്ള ഒരു നിക്ഷേപംകൂടിയാണ്. 

സോഷ്യൽമീഡിയയുടെ അതിപ്രസരമുള്ള ഈ ഡിജിറ്റൽ യുഗത്തിൽ  ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. ഇത് വണ്ണക്കൂടുതൽ മുതൽ ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാൻ ഇടയാകുന്നു. അവരിൽ ഫിസിക്കൽ ആക്റ്റിവിറ്റികൾ കുറയുന്നത് അവരിൽ മാനസിക അസ്വസ്ഥതകൾക്കും ആത്മവിശ്വാസകുറവുകൾക്കും വരേ കാരണമാകാറുണ്ട്. 

ചിത്രം∙മനോരമ
ADVERTISEMENT

കളികളിൽ ഏർപ്പെടുമ്പോൾ പ്രത്യേകിച്ച് ഫുട്ബോൾ പോലുള്ള കടുത്ത മത്സരബുദ്ധി വേണ്ടുന്ന ഗയിമുകളിലേർപ്പെടുന്ന ഒരാൾക്ക് മത്സരം തീരുന്നവരെ മറ്റൊരു ലക്ഷ്യവും ചിന്തയും കടന്നുവരില്ലെന്നുമാത്രമല്ല. അവയൊന്നുംതന്നെ ഒരുതരത്തിലും ഏകാകൃതയെ തടസ്സപ്പെടുത്തുകയുമില്ല. ഇത് പലപ്പോഴും കുട്ടികളുടെ കോൺസെൻട്രേഷൻ കൂട്ടാനും പഠനങ്ങളിലും മറ്റും ശ്രദ്ധിക്കാനും കേട്ടുമനസ്സിലാക്കിയകാര്യങ്ങൾ ഓർമയിൽ നിൽക്കാനും ഉപകരിക്കുന്നു. ഇതുകൊണ്ടാണ് കളികളിൽ ഏർപ്പെടുന്ന കുട്ടികൾ പലപ്പോഴും മത്സരപരീക്ഷകളിൽ വളരേ  മുൻപന്തിയിലെത്തുന്നത്.   

ശാരീരിക ശക്തികേന്ദ്രം
∙മോട്ടോർ കഴിവുകൾ മെച്ചപ്പെടുത്തുന്നു: ഡ്രിബ്ലിംഗ്, പാസിംഗ്, ഷൂട്ടിംഗ്, ഡിഫെൻഡിംഗ് എന്നിവയ്‌ക്കെല്ലാം വൈവിധ്യമാർന്ന മോട്ടോർ കഴിവുകൾ ആവശ്യമാണ്. നിരന്തരമായ ചലനം, വഴക്കം, വെട്ടിത്തിരിയലുകൾ, ഏകോപനം, ബാലൻസ് എന്നിവ മെച്ചപ്പെടുത്തുകയും ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയുടെ അടിത്തറയിടുകയും ചെയ്യുന്നു. 

∙ഫുൾ ബോഡി ഫിറ്റ്നസ്സ്: ഓടുക, ചാടുക, പെട്ടൊന്നുള്ളതും നിരന്തരമായുള്ള ദിശ മാറ്റലുകൾ എന്നിവ ശരീരത്തിന് പൂർണ്ണമായ വ്യായാമം നൽകുന്നു, ഇത് പേശികളെ ശക്തിപ്പെടുത്താനും, എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാനും, സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താനും ഉപകരിക്കുന്നു. അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തി കുട്ടികൾക്ക് പരുക്കേൽക്കാനുള്ള സാധ്യത വളരെയധികം കുറയ്‌ക്കുന്നു. ഇത് ശക്തവും കരുത്തുറ്റതുമായ ശരീരത്തിനുള്ള സാഹചര്യമൊരുക്കുകയും  മുതിർന്ന പ്രായത്തിലും ശക്തവും പ്രതിരോധശേഷിയുള്ളതുമായ ശരീരത്തെ നിലനിർത്താനും കുട്ടിയെ സജ്ജമാക്കുന്നു. ഫുട്ബാൾ കളിക്കുന്നത് കുട്ടിയുടെ  ഹൃദയാരോഗ്യത്തിനും വലിയ ഗുണം ചെയ്യും. ഒരു കളിയിൽ ഹൃദയമിടിപ്പ് അതിന്റെ പരമാവധി സാധ്യതയുടെ 60-90% ഇടയിൽ വരുന്നു. മെച്ചപ്പെട്ട ഹൃദയാരോഗ്യം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. മസ്തിഷ്കത്തിലേക്കടക്കമുള്ള  രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗം, പക്ഷാഘാതം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ സാധ്യത കുറക്കാനും കാരണമാകുന്നു.

Representative image. Photo Credit: kwanchai.c/istockphoto.com

∙പൊണ്ണത്തടിയെ ചെറുക്കുന്നു: ശാരീരികമായി അധ്വാനം ആവശ്യപ്പെടുന്ന ഫുട്ബോൾ കളികളിൽ ഏർപ്പെടുന്നത് കാര്യമായി തന്നെ കാലറി കത്തിക്കുന്നു, കരുത്തുള്ള അസ്ഥികൾ, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഇത് കുട്ടികളിൽ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയും, ശരീരത്തിൽ ഫാറ്റ് അടിഞ്ഞുകൂടുന്നതും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വളരെയധികം കുറയ്ക്കുന്നു. ചെറുപ്പത്തിൽ തന്നെ കായിക ഇനങ്ങളിൽ ഏർപ്പെടുന്നത് കുട്ടികൾക്ക് ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന്ന് ഉപകരിക്കുന്നതിനാൽ ഇത്  ജീവിതകാലം മുഴുവൻ പ്രയോജനം ചെയ്യുന്നു.

ADVERTISEMENT

മാനസിക ചടുലത
∙വിജ്ഞാനപരമായ മുന്നേറ്റം: നിരന്തരമായ തീരുമാനമെടുക്കൽ ആവശ്യപ്പെടുന്ന കളിയാണ് ഫുട്ബോൾ. സാഹചര്യങ്ങൾ വിലയിരുത്തുക, പന്തുകളുടെയും എതിർകളിക്കാരുടെയും ഗതി മുൻകൂട്ടി കാണുക, വേഗത്തിൽ പ്രതികരിക്കുക, പ്രവർത്തിക്കുക എന്നിവയിലൂടെ പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത, ഓർമ്മശക്തി തുടങ്ങിയ ബുദ്ധിപരവും വിജ്ഞാനപരവുമായ മസ്തിഷ്ക കഴിവുകൾ മൂർച്ച കൂട്ടുന്നു. ഫുട്ബോൾ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും നേടാനുമുള്ള കഴിവ് വളർത്തുന്നു. വ്യക്തിഗത കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഫുട്ബോൾ. സന്തോഷം, നിരാശ തുടങ്ങിയ വികാരങ്ങൾ കളിയിലൂടെ പ്രകടിപ്പിക്കാനും നിയന്ത്രിക്കാനും പഠിക്കാം. ക്ലബ്ബുകളിലെ പോസിറ്റീവ് അന്തരീക്ഷവും സ്ഥിരമായ പങ്കാളിത്തവും ഈ ഗുണങ്ങൾ വർധിപ്പിക്കുന്നു.

സൈക്കോ മോട്ടോർ കഴിവുകൾ നിരന്തരം പരിപോഷിപ്പിക്കപ്പെടുന്നു. 

∙പ്രതിരോധശേഷി വളർത്തുന്നു: ഫുട്ബോൾ പോലുള്ള കായിക മത്സരങ്ങൾ വിജയങ്ങളോടും പരാജയങ്ങളോടും പൊരുത്തപ്പെടുന്നതിനുള്ള വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. കുട്ടികൾ വെല്ലുവിളികൾ മറികടക്കാനും പിഴവുകളിൽ നിന്ന് പഠിക്കാനും വ്യക്തിപരവും കൂട്ടായതുമായ നേട്ടങ്ങൾ ആഘോഷിക്കാനും പഠിക്കുന്നു.

∙മാനസിക ക്ഷേമം: ഫുട്ബോൾ കളിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളും സാമൂഹിക ഇടപഴകലുകളും അയാളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യത്തിനും വൈകാരിക സുഖത്തിനും മാനസിക സുസ്ഥിരതയ്ക്കും അത്യന്താപേക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ADVERTISEMENT

സാമൂഹിക ബന്ധങ്ങൾ
∙ടീം വർക് വിജയങ്ങൾ: ഫുട്ബോൾ അടിസ്ഥാനപരമായി ഒരു ടീം സ്പോർട് ആണ്. ഇത് കുട്ടികളെ സഹകരിച്ച് പ്രവർത്തിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും മറ്റുള്ളവരുടെ സംഭാവനകൾ വിലമതിക്കാനും പഠിപ്പിക്കുന്നു. ഇത് ശക്തമായ സാമൂഹിക കഴിവുകൾക്ക് അടിത്തറ പാകുകയും അവരിൽ കൂട്ടായ്മയുടെയും ഒരുമയുടെയും  അനുഭവം വളർത്തുകയും ചെയ്യുന്നു. ഇതിലൂടെ കുട്ടിക്ക് നല്ല സോഷ്യലൈസേഷൻ സംഭവിക്കാൻ സാധ്യതയേറുന്നു.

∙കായിക മനോഭാവം: നല്ല കളിയും എതിരാളികളോടുള്ള ബഹുമാനവും നീതിപൂർവകമായ കളിയും മാന്യതയും ഫുട്ബോളിന്റെ കാതൽ മൂല്യങ്ങളാണ്. ഈ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ കുട്ടികൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിധ്വനിക്കുന്ന സഹാനുഭൂതി, ഉത്തരവാദിത്തം, നൈതിക പെരുമാറ്റം എന്നിവയെക്കുറിച്ച് വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നു.

Representative image. Photo Credit: Mixmike/istockphoto.com

∙മയക്കുമരുന്ന് ദുരുപയോഗം തടയുന്നു: ഫുട്ബോൾ പോലുള്ള കായിക ഇനങ്ങൾ ഊർജത്തിനുള്ള പോസിറ്റീവ് മാർഗ്ഗമാണ് നൽകുന്നത്, കൂടാതെ ടീം അംഗങ്ങളും പരിശീലകരും അടങ്ങിയ ശക്തമായ പിന്തുണ സംവിധാനം കെട്ടിപ്പടുക്കുന്നു. ഇത് മയക്കുമരുന്ന് ദുരുപയോഗം പോലുള്ള നെഗറ്റീവ് സ്വാധീനങ്ങളിൽ നിന്ന് പ്രതിരോധിക്കാനും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളും പോസിറ്റീവ് ജീവിത പാതകളും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ഫുട്ബോൾ കളിക്കുന്നത് ശരീരത്തിന് മാത്രമല്ല, മനസ്സിനും ഗുണകരമാണ്. കളിയിലൂടെ പുറത്തുവിടുന്ന ഹോർമോണുകൾ സമ്മർദ്ദവും പരിഭ്രമവും കുറയ്ക്കുന്നു. ഹാപ്പി ഹോർമോണുകളായ ഡോപമിൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻ എന്നിവ കുട്ടികളിൽ വൻതോതിൽ‌ ഉൽ‌പാദിപ്പിക്കപ്പെടുന്നത് കായിക വിനോദങ്ങളിലേർപ്പെടുമ്പോഴാണ്. മാത്രമല്ല കളികളിലൂടെ, കുട്ടിയിൽ അറ്റെൻഷനും അലെർട്നെസ്സും ഫോക്കസും വർധിപ്പിക്കുന്ന നോറെപിനഫ്‌റിൻ എന്ന ഹോർമോണും മനസ്സിന് ശാന്തതയും റിലാക്‌സേഷനും നൽകുന്ന ഗാബ്ബ (GABA) യും ലഭ്യമാകുന്നതും ഇത്തരം കളികളിലൂടെയാണ്.  ഇതുകൊണ്ടൊക്കെത്തന്നെയാണ് ഫുട്ബോളുപോലുള്ള കായിക വിനോദങ്ങൾ മാനസിക ക്ഷേമത്തിനും വൈകാരിക സുസ്ഥിരതക്കും   മാനസിക സുസ്ഥിതികും വളരേ ഉപകാരപ്രദമെന്ന് നാം മനസ്സിലാക്കേണ്ടത്.

പലപ്പോഴും കുട്ടികൾക്ക് പരുക്കുകൾ പറ്റുമെന്ന ആശങ്കമൂലമാണ് രക്ഷിതാക്കൾ കുട്ടികളെ കായിക വിനോദങ്ങളിൽ നിന്നും പൂർണ്ണമായും വിലക്കുന്നത്. എന്നാൽ അറിയുക കളികളിൽ നിന്നും കുട്ടികളുടെ കൈകാലുകൾക്ക് സംഭവിക്കുന്ന പരുക്കുകൾ വേഗത്തിൽ മാറ്റിയെടുക്കാൻ കഴിയുന്നതാണ് എന്നാൽ കായിക വിനോദങ്ങളിലൊന്നും തന്നെ വ്യാപൃതരാകാത്ത കുട്ടികൾക്ക് ശാരീരിക ക്ഷമത മാത്രമല്ല മാനസികാരോഗ്യവും വളരേ കുറവായിരിക്കും.

പ്രാരംഭിക കഴിവ് തിരിച്ചറിയുന്നതിൽ നിന്ന് പ്രൊഫഷണൽ വികസനത്തിലേക്കുള്ള യാത്രയിൽ ഫുട്ബോൾ താരങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. കഴിവ് തിരിച്ചറിയൽ, ഘടനാപരമായ പരിശീലന പരിപാടികൾ, സമഗ്ര വികസന പദ്ധതികൾ എന്നിവയിലൂടെ മാത്രമേ ഈ യാത്ര സാധ്യമാകൂ. കുട്ടിയുടെ  വ്യക്തിഗത വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവനിൽ കളിയോടുള്ള ഇഷ്ടം വളർത്തുക, പരിശീലന പ്രക്രിയ ആസ്വദിക്കാൻ പഠിപ്പിക്കുക, അതിലൂടെ മാത്രമേ  കളിക്കളത്തിൽ അഭിനിവേശം ജ്വലിപ്പിക്കുന്ന കായികതാരമാക്കി മാറ്റാൻ സാധിക്കുകയുള്ളു. 

•കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ശക്തമായ പിന്തുണ ഒന്നുകൊണ്ടുമാത്രമേ കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കാനുള്ള  ഒരു പരിസ്ഥിതി സൃഷ്ടിക്കാനാകൂ. നല്ല  പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും, നല്ല അടിയുറച്ച മൂല്യങ്ങളും നൽകി സ്വപ്നങ്ങൾ പിന്തുടരാൻ അവർക്ക് ശക്തി പകരേണ്ടതുണ്ട്.

Representative Image. Photo Credit: Triloks / iStockPhoto.com

•ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഫുട്ബോളിന് പരിചയപ്പെടുത്തുമ്പോൾ സുരക്ഷയ്ക്കും പ്രായത്തിന് അനുയോജ്യമായ പരിശീലനത്തിനും വളരെയധികം പ്രാധാന്യം നൽകണം. യോഗ്യതയുള്ള പരിശീലകരും ഘടനാപരമായ പരിപാടികളും കുട്ടിക്ക് പോസിറ്റീവ് വൈബും സംതൃപ്തിദായകവുമായ അനുഭവം ഉറപ്പാക്കുന്നവ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. 

•ഫുട്ബോൾ വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ തന്നെ മറ്റ് പ്രവർത്തനങ്ങളുമായും പഠനവുമായും സന്തുലിതാവസ്ഥ പുലർത്തേണ്ടത് വളരെ പ്രധാനമാണ് എന്നോർക്കുക. കേവലം മത്സര വിജയം മാത്രം പിന്തുടരുന്നതിനു പകരം കളി ആസ്വാദനം, വ്യക്തിഗത വളർച്ച, കളിയിലുള്ള ഇഷ്ടം എന്നിവ വളർത്തൽ ശ്രദ്ധ കേന്ദ്രീകരിക്കണം.  

(ലേഖകൻ ചൈൽഡ് അഡോളസെണ്ട് & റിലേഷിൻഷിപ് കൗൺസിലർ,സ്പോർട്സ് സൈക്കോളജിസ്റ്റ് ആണ്)

English Summary:

Football for Kids Fitness