63 വയസ്സോ? പ്രായം റിവേഴ്‌സ് ഗിയറിൽ; സുനിൽ ഷെട്ടിയുടെ ആരോഗ്യ രഹസ്യം അറിയാം
ചിലരെ കാണുമ്പോള്‍ പ്രായമെന്താ റിവേഴ്‌സ് ഗിയറിലാണോ ഓടുന്നതെന്ന് തോന്നി പോകും. അത്ര ചെറുപ്പവും ഊര്‍ജ്ജസ്വലതയുമാകും അവരുടെ നടപ്പിലും എടുപ്പിലും ലുക്കിലുമെല്ലാം. ഹിന്ദി സിനിമ താരം സുനില്‍ ഷെട്ടിക്ക് 63 വയസ്സായെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് സംശയമാണ്. ഓരോ ദിവസവും പ്രായം കുറഞ്ഞ്

ചിലരെ കാണുമ്പോള്‍ പ്രായമെന്താ റിവേഴ്‌സ് ഗിയറിലാണോ ഓടുന്നതെന്ന് തോന്നി പോകും. അത്ര ചെറുപ്പവും ഊര്‍ജ്ജസ്വലതയുമാകും അവരുടെ നടപ്പിലും എടുപ്പിലും ലുക്കിലുമെല്ലാം. ഹിന്ദി സിനിമാ താരം സുനില്‍ ഷെട്ടിക്ക് 63 വയസ്സായെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് സംശയമാണ്. ഓരോ ദിവസവും പ്രായം കുറഞ്ഞ് വരികയാണെന്ന് തോന്നും താരത്തെ കണ്ടാല്‍.
തന്റെ ഈ ചെറുപ്പത്തിന്റെ രഹസ്യം അടുത്തിടെ ഒരു പോഡ്‌കാസ്‌റ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ ഷെട്ടി വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം തന്റെ ഭക്ഷണക്രമവും 10 ശതമാനം പരിശീലനവും 10 ശതമാനം തന്റെ ശീലങ്ങളുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
എന്നും രാവിലെ അഞ്ച് ആറ് മണിക്കുള്ളില്‍ ഉണരും. വര്‍ക്ക് ഔട്ട് ചെയ്‌തു കൊണ്ടാണ് ദിവസം ആരംഭിക്കാറുള്ളതെന്ന് സുനില്‍ പറയുന്നു. രാത്രി ഒന്‍പതിനും പത്തിനും ഇടയില്‍ കൃത്യമായി ഉറങ്ങുകയും ചെയ്യും. ഈയൊരു ചിട്ട ഷൂട്ടിങ് മൂലമോ മറ്റോ പിന്തുടരാന്‍ കഴിയാതെ വന്നാല്‍ നഷ്ടപ്പെട്ട ഉറക്കം ആ ആഴ്‌ചയില്‍ തന്നെ ഉറങ്ങി പരിഹരിക്കും.
വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണക്രമമാണ് തനിക്ക് ഇഷ്ടമെന്നും സുനില്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. വൈറ്റ് റൈസ്, പഞ്ചസാര, ഉപ്പ് എന്നിവ തന്റെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായും സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ക്കുന്നു.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശരീരത്തിന് ചില പോഷണങ്ങളുടെ ആവശ്യമുണ്ടെന്നും രക്തപരിശോധനയിലൂടെ എന്തെങ്കിലും കുറവുണ്ടെങ്കില്‍ കണ്ടെത്തി സപ്ലിമെന്റുകള്‍ എടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു