കടയിൽ നിന്നും വാങ്ങിയ പായ്ക്കറ്റ് പാൽ തിളപ്പിക്കാതെ കുടിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
പാസ്ച്വറൈസ് ചെയ്ത് പായ്ക്കറ്റിലാക്കി എത്തുന്ന പാല് കുടിക്കുന്നതിന് മുന്‍പ് തിളപ്പിക്കേണ്ടതുണ്ടോ? ഇങ്ങനെ തിളപ്പിക്കുന്നത് പാലിന്റെ പോഷക മൂല്യത്തെ ബാധിക്കുമോ? വീടുകളിലെ ഈ ചര്‍ച്ച പലപ്പോഴും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും ഉയര്‍ന്നു വരാറുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാല്

പാസ്ച്വറൈസ് ചെയ്ത് പായ്ക്കറ്റിലാക്കി എത്തുന്ന പാല് കുടിക്കുന്നതിന് മുന്‍പ് തിളപ്പിക്കേണ്ടതുണ്ടോ? ഇങ്ങനെ തിളപ്പിക്കുന്നത് പാലിന്റെ പോഷക മൂല്യത്തെ ബാധിക്കുമോ? വീടുകളിലെ ഈ ചര്‍ച്ച പലപ്പോഴും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും ഉയര്‍ന്നു വരാറുണ്ട്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാല് തിളപ്പിക്കുന്നത് ഒരു ശീലത്തിന്റെ തുടര്‍ച്ചയാണ്. പ്രാദേശികമായി വീടുകളില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നുമൊക്കെ ലഭിച്ചിരുന്ന പാല് നല്ലവണ്ണം തിളപ്പിച്ച് ബാക്ടീരിയ, രോഗകാരണമായേക്കാവുന്ന സൂക്ഷ്മജീവികള്‍ എന്നിവയെയെല്ലാം നശിപ്പിച്ചാണ് നാം പാല് കുടിച്ചിരുന്നത്. പാസ്ച്വറൈസ് ചെയ്ത പാല് വിപണിയില്‍ എത്തിയപ്പോഴും ഈ ശീലം പലരും മാറ്റിയില്ല. പാല് പെട്ടെന്ന് കേടായി പോകുന്ന ഇന്ത്യയിലെ ചൂട് കാലാവസ്ഥയും ഗ്രാമ പ്രദേശങ്ങളിലും മറ്റും ഫ്രിഡ്ജ് അടക്കമുള്ള സ്റ്റോറേജ് സൗകര്യങ്ങളുടെ കുറവും ഈ ശീലത്തെ വഴി നടത്തി.
പാല് ചൂടാക്കുമ്പോള്‍ സാല്‍മണല്ല, ക്ലോസ്ട്രിഡിയം പോലുള്ള സൂക്ഷ്മജീവികള്‍ നശിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് പുണെ മണിപ്പാല്‍ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് കണ്‍സള്‍ട്ടന്റ് ഡോ. വിചാര്‍ നിഗം ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പാലിലെ പ്രോട്ടീനുകള്‍ വിഘടിക്കുന്നത് അവ എളുപ്പം ദഹിക്കാനും കൊഴുപ്പ് തന്മാത്രകള് വിഘടിക്കുന്നത് അവയിലെ പോഷണങ്ങള്‍ ആഗീരണം ചെയ്യാനും സഹായിക്കും. പാല് കൂടുതല്‍ നേരം കേട് കൂടാതെ ഇരിക്കാനും തിളപ്പിക്കുന്നത് വഴി സാധിക്കും.
എന്നാല്‍ പാസ്ച്വറൈസ് ചെയ്ത് പായ്ക്കറ്റിലാകുന്ന പാല് ഇതിനകം തിളപ്പിച്ച് ബാക്ടീരിയയെ എല്ലാം നശിപ്പിച്ച് വരുന്നതാകയാല്‍ ഇത് വീണ്ടും തിളപ്പിക്കേണ്ടത് അത്യാവശ്യമില്ലെന്ന് ഗുരുഗ്രാം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറ്റീഷ്യന് ഡോ. അര്‍ച്ചന ബത്ര പറയുന്നു. പാല് പാസ്ച്വറൈസ് ചെയ്യുന്നതിന് ഒന്നിലധികം രീതികള്‍ സ്വീകരിച്ചു വരാറുണ്ട്. ഉയര്‍ന്ന താപനിലയില്‍ നിശ്ചിത നേരത്തേക്ക് ചൂടാക്കുന്ന പാല് പിന്നീട് തണുപ്പിച്ച് പായ്ക്ക് ചെയ്ത് സൂക്ഷിക്കുന്നു.
പാസച്വറൈസ് ചെയ്ത പാല് തിളപ്പിക്കുമ്പോള്‍ ഇതിലെ വൈറ്റമിന്‍ സി, ബി എന്നിവയുടെ തോത് കുറയാനുള്ള സാധ്യതയും ഡയറ്റീഷ്യന്മാര് തള്ളിക്കളയുന്നില്ല. പാസ്ച്വറൈസ് ചെയ്ത പായ്ക്കറ്റ് പാല് തിളപ്പിക്കുന്നതിന് പകരം നാലോ അഞ്ചോ മിനിട്ട് മീഡിയം ഫ്ളേമില്‍ ചൂടാക്കി കുടിക്കുന്നതാകും ഉചിതമെന്നും ഡോ. അര്‍ച്ചന കൂട്ടിച്ചേര്‍ക്കുന്നു.