ജിമ്മിൽ പോകാൻ സമയമില്ലേ? പകരം ചെയ്യാം ഈ അഞ്ച് വ്യായാമങ്ങൾ
ദിവസവും വർക്കൗട്ട് ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. വർക്കൗട്ട് െചയ്യുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അനവധിയാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു മുതൽ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനു വരെ വർക്കൗട്ട് സഹായിക്കും. ഒരു ദിവസം തുടങ്ങാൻ മികച്ച മാർഗം കൂടിയാണ് വർക്കൗട്ട്. എന്നാൽ ദിവസവും 9–5 ജോലി

ദിവസവും വർക്‌ഔട്ട് ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. വർക്‌ഔട്ട് െചയ്യുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അനവധിയാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു മുതൽ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനു വരെ വർക്‌ഔട്ട് സഹായിക്കും. ഒരു ദിവസം തുടങ്ങാൻ മികച്ച മാർഗം കൂടിയാണ് വ്യായാമം.
എന്നാൽ ദിവസവും 9–5 ജോലി ചെയ്യുന്നവർക്കും, തിരക്കുള്ള ജോലിയിൽ ഏർപ്പെടുന്നവർക്കും ജിമ്മിൽ പോകാനോ വർക്‌ഔട്ട് ചെയ്യാനോ ഒന്നും സമയം കിട്ടില്ല. ഇതുകൊണ്ടു തന്നെ പലരും വ്യായാമം ചെയ്യുന്നത് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ജിമ്മിൽ പോകാതെ തന്നെ ചെയ്യാവുന്ന വർക്‌ഔട്ടിനു തുല്യമായ ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.
വർക്‌ഔട്ടിനു തുല്യമായ അഞ്ച് വ്യായാമങ്ങൾ ഇവയാണ്
1. സൈക്ലിങ്
സൈക്ലിങ് മികച്ച ഒരു കാർഡിയോ വ്യായാമമാണ്. രക്തചംക്രമണം വർധിപ്പിക്കാനും, എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. സൈക്ലിങ് ഊർജമേകുന്നതോടൊപ്പം മനോനില മെച്ചപ്പെടുത്താനും സഹായിക്കുന്നു. എൻഡോർഫിൻ, ഡോപമിൻ ഹോർമോണുകളെ റിലീസ് ചെയ്യിക്കാനും സൈക്ലിങ് സഹായിക്കുന്നു. സൈക്കിളിൽ ജോലി സ്ഥലത്തേക്ക് പോകുന്നത് ട്രെഡ്മില്ലിൽ ഓടുന്നതിനു പകരമാവും.
2. നടത്തം
എല്ലുകളുടെ സാന്ദ്രതയ്ക്കും സ്റ്റാമിന വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കാലറി കത്തിക്കാനും നടത്തം സഹായിക്കും. നടത്തം, ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു. ഓഫിസിലേക്ക് നടന്നു പോകാം. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നതും പ്രയോജനകരമാണ്.
3. പടികൾ കയറുക
ജിമ്മിൽ പോകാൻ സമയം ഇല്ലെങ്കിൽ ഓഫിസിലേക്ക് ലിഫ്റ്റിൽ കയറി പോകുന്നതിനു പകരം പടികൾ ഉപയോഗിക്കുന്നത് ആരോഗ്യകരമേകും. പടികൾ കയറുന്നത് ശ്വസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് ഊർജമേകാനും പടികൾ കയറുന്നതു വഴി സാധിക്കും.
4. വീട്ടു ജോലികൾ
ശരീരത്തെ എൻഗേജ്ഡ് ആക്കി വയ്ക്കാൻ മികച്ച മാർഗമാണ് വീട്ടുജോലികൾ ചെയ്യുക എന്നത്. മിക്ക സ്ത്രീപുരുഷൻമാരും വീട്ടു ജോലികൾ ചെയ്യുന്നത് ശരീരത്തിന്റെ ഫിറ്റ്നെസ് നിലനിർത്താൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു. മനോനില (mood) മെച്ചപ്പെടുത്താനും വീട്ടു ജോലികൾ ചെയ്യുന്നതു വഴി സാധിക്കുന്നു.
5. നൃത്തം
ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും മനസ്സിനെ ആരോഗ്യമുള്ളതാക്കാനും നൃത്തം സഹായിക്കും. മനോനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും. നൃത്തം ഒരുതരം കാർഡിയോ വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാനും നൃത്തം സഹായിക്കും. ഏതു സമയത്തും ചെയ്യാവുന്ന ഒരു വ്യായാമം കൂടിയാണ് നൃത്തം. ഇത് ഫിറ്റ്നെസ് നിലനിർത്താൻ സഹായിക്കും.
ഈ വ്യായാമങ്ങളെല്ലാം എളുപ്പത്തിൽ, ഏതു സമയത്തും ചെയ്യാം എങ്കിലും ഇവ സ്ഥിരമായി ചെയ്യാൻ ശ്രമിക്കണം. ജിമ്മിലെ വർക്‌ഔട്ടിനു പകരം വയ്ക്കാവുന്നതാണ് ഇവയെല്ലാം. ഇവയോടൊപ്പം ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും ശ്രദ്ധിക്കാം.