ഓടാനുള്ള ഷൂസ് മാറ്റാന്‍ സമയമായി എന്ന് എങ്ങനെ തിരിച്ചറിയാം? പരുക്ക് ഒഴിവാക്കാൻ ഇവ അറിയണം
വ്യായാമത്തിനും കായിക വിനോദങ്ങള്ക്കുമൊക്കെയായി ഓടുന്നവരെ സംബന്ധിച്ച് വളരെ വിലപ്പെട്ട ഒന്നാണ് അവരുടെ റണ്ണിങ് ഷൂസ്. ഇത് ഇടയ്ക്കിടെ മാറ്റേണ്ടത് പരുക്കുകളില്ലാതെ നന്നായി ഓടുന്നതിന് അത്യാവശ്യമാണ്. സാധാരണ ഗതിയില്‍ 500 മുതല്‍ 800 കിലോമീറ്റര്‍ വരെയൊക്കെ ഓടാനാണ് ഒരു ഷൂസ് ശരാശരി ഉപയോഗിക്കാന്‍

വ്യായാമത്തിനും കായിക വിനോദങ്ങള്ക്കുമൊക്കെയായി ഓടുന്നവരെ സംബന്ധിച്ച് വളരെ വിലപ്പെട്ട ഒന്നാണ് അവരുടെ റണ്ണിങ് ഷൂസ്. ഇത് ഇടയ്ക്കിടെ മാറ്റേണ്ടത് പരുക്കുകളില്ലാതെ നന്നായി ഓടുന്നതിന് അത്യാവശ്യമാണ്. സാധാരണ ഗതിയില്‍ 500 മുതല്‍ 800 കിലോമീറ്റര്‍ വരെയൊക്കെ ഓടാനാണ് ഒരു ഷൂസ് ശരാശരി ഉപയോഗിക്കാന്‍ സാധിക്കുക എന്ന് കണക്കാക്കുന്നു. എന്നാല്‍ കിലോമീറ്റര്‍ മാത്രമല്ല ഷൂസ് മാറ്റേണ്ടതിന്റെ അടിസ്ഥാനമെന്നും പല ഘടകങ്ങളെ ഇത് ആശ്രയിച്ചിരിക്കുന്നെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഷൂസ് മാറ്റാറായോ എന്ന് നിര്‍ണ്ണയിക്കുന്നതിനായി ഇനി പറയുന്ന മൂന്ന് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
1. പ്രകടനം
ഓട്ടത്തിന്റെ കാര്യക്ഷമത തീരുമാനിക്കുന്നതില്‍ നാം ഉപയോഗിക്കുന്ന ഷൂസിന് കാര്യമായ പങ്കുണ്ട്. തേഞ്ഞ് തുടങ്ങിയ ഷൂസ് ഉപയോഗിച്ച് ഓടിയാല്‍ നാം ലക്ഷ്യം വയ്ക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഉപയോഗിക്കാറുള്ള കാര്‍ബണ്‍ ഫൈബര്‍ പ്ലേറ്റ് ഷൂസിന്റെ കാര്യത്തില്‍ ഇത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
ഷൂസിന്റെ പഴക്കവും ഓട്ടത്തിലെ പ്രകടനവും നിര്‍ണ്ണയിക്കാന്‍ യൂണിവേഴ്സിറ്റി ഓഫ് കണക്ടികട്ട് 2020ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് 240 കിലോമീറ്റര്‍ മുതല്‍ പ്രകടനത്തില്‍ കാര്യമായ കുറവ് വരുന്നതായാണ്. 320 കിലോമീറ്ററൊക്കെ ആകുമ്പോള്‍ ഇത് വളരെ പ്രകടമാകും. എന്നാല്‍ 160 കിലോമീറ്ററില്‍ യാതൊരു പ്രശ്നവും പ്രകടനത്തില്‍ കണ്ടെത്തിയില്ല. ഇതിനാല്‍ മികച്ച പ്രകടനത്തിന് 160 കിലോമീറ്ററിനും 240 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തില്‍ ഷൂസ് മാറ്റണമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു.
എന്നാല്‍ ഈ ഗവേഷണം നടത്തിയത് കാര്‍ബണ്‍ ഫൈബര്‍ പ്ലേറ്റ് ഷൂസ് ഉപയോഗിച്ചായിരുന്നില്ല. ഇത്തരം റേസിങ് ഷൂസുകള്‍ സ്ഥിരമായ പരിശീലനത്തിന് ഉപയോഗിക്കാതെ മുഖ്യമായ മത്സരങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നതാണ് അഭികാമ്യം.
2. പരുക്ക്
ഒന്നിടവിട്ട ദിവസങ്ങളില്‍ ഷൂസുകള്‍ മാറ്റുന്ന ഓട്ടക്കാര്‍ക്ക് ഒരേ ഷൂസ് ഉപയോഗിക്കുന്ന ഓട്ടക്കാരെ അപേക്ഷിച്ച് പരുക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് 22 ആഴ്ചക്കാലത്തേക്ക് നടത്തിയ നിരീക്ഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. ഒന്നിലധികം ഷൂസ് ജോടികള്‍ വാങ്ങി വച്ച് മാറ്റി മാറ്റി ഉപയോഗിക്കുന്നത് പരുക്കുണ്ടാകാതെ കാക്കുമെന്ന് സാരം.
3. ഉപയോഗിക്കുമ്പോഴുള്ള സുഖം
ഷൂസ് കൃത്യമായി ഫിറ്റാകേണ്ടതും അത് ഉപയോഗിക്കുമ്പോള്‍ സുഖപ്രദമായിരിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ദൂരം കൂടുന്നതിന് അനുസരിച്ച് ഷൂസിന്റെ കുഷ്യനിങ്ങില് കാര്യമായ മാറ്റം പല ഓട്ടക്കാര്‍ക്കും അനുഭവപ്പെടാറില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 160 കിലോമീറ്റര്‍ ഉപയോഗിച്ച ഷൂസും 640 കിലോമീറ്റര്‍ ഉപയോഗിച്ച ഷൂസും തമ്മില്‍ കുഷ്യനിങ്ങിന്റെ കാര്യത്തില്‍ മൂന്ന് ശതമാനത്തിന്റെ വ്യത്യാസമേ അനുഭവപ്പെടാറുള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഓരോ വ്യക്തിയിലും ഓരോ തരം ഷൂസിലും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കുഷ്യനിങ്ങില് 10 ശതമാനത്തിന്റെയെങ്കിലും വ്യത്യാസം വരുമ്പോള്‍ മാത്രമേ പല ഓട്ടക്കാരും ഇത് ശ്രദ്ധിക്കാറുള്ളൂ. എന്നിരുന്നാലും പരുക്കിന്റെ സാധ്യതകള്‍ പരിഗണിച്ച് ഈ നിലയിലേക്ക് വരുന്നതിന് മുന്‍പ് ഷൂസുകള്‍ മാറ്റേണ്ടതാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപെടുന്നത്.