വ്യായാമം ചെയ്യാൻ കഴിയാത്തവർക്കും ഫിറ്റ് ആകാം, മയോ സ്റ്റിമുലേഷൻ സൗകര്യത്തെ കൂടുതൽ അറിയാം
എനിക്ക് ഓടാനും ചാടാനുമൊന്നും ഒരു പ്രശ്നവുമില്ല. എല്ലാം നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രമേഹവും ഫാറ്റി ലിവറും ബിപിയുമൊക്കെയുണ്ട്. അതിനു മരുന്നും കഴിക്കുന്നുണ്ട്. ഇങ്ങനെ പറയുന്ന വ്യക്തി ശാരീരികമായി ഫിറ്റ് ആയിരിക്കാം. എന്നാൽ മെറ്റബോളിക്കലി ഫിറ്റ് അല്ല. രക്ത പരിശോധനയിൽ എല്ലാം നോർമൽ
എനിക്ക് ഓടാനും ചാടാനുമൊന്നും ഒരു പ്രശ്നവുമില്ല. എല്ലാം നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രമേഹവും ഫാറ്റി ലിവറും ബിപിയുമൊക്കെയുണ്ട്. അതിനു മരുന്നും കഴിക്കുന്നുണ്ട്. ഇങ്ങനെ പറയുന്ന വ്യക്തി ശാരീരികമായി ഫിറ്റ് ആയിരിക്കാം. എന്നാൽ മെറ്റബോളിക്കലി ഫിറ്റ് അല്ല. രക്ത പരിശോധനയിൽ എല്ലാം നോർമൽ
എനിക്ക് ഓടാനും ചാടാനുമൊന്നും ഒരു പ്രശ്നവുമില്ല. എല്ലാം നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രമേഹവും ഫാറ്റി ലിവറും ബിപിയുമൊക്കെയുണ്ട്. അതിനു മരുന്നും കഴിക്കുന്നുണ്ട്. ഇങ്ങനെ പറയുന്ന വ്യക്തി ശാരീരികമായി ഫിറ്റ് ആയിരിക്കാം. എന്നാൽ മെറ്റബോളിക്കലി ഫിറ്റ് അല്ല. രക്ത പരിശോധനയിൽ എല്ലാം നോർമൽ
എനിക്ക് ഓടാനും ചാടാനുമൊന്നും ഒരു പ്രശ്നവുമില്ല. എല്ലാം നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രമേഹവും ഫാറ്റി ലിവറും ബിപിയുമൊക്കെയുണ്ട്. അതിനു മരുന്നും കഴിക്കുന്നുണ്ട്. ഇങ്ങനെ പറയുന്ന വ്യക്തി ശാരീരികമായി ഫിറ്റ് ആയിരിക്കാം. എന്നാൽ മെറ്റബോളിക്കലി ഫിറ്റ് അല്ല. രക്ത പരിശോധനയിൽ എല്ലാം നോർമൽ ആണെങ്കിൽ ആയിരിക്കും ആ വ്യക്തി മെറ്റബോളിക്കലി ഫിറ്റ് ആണെന്ന് പറയാൻ സാധിക്കൂ. ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം വിശ്രമം കൂടി കിട്ടിയാൽ മാത്രമേ ഫിറ്റ്നസ്സ് ശരിയാവുകയുള്ളു. സർട്ടിഫൈഡ് ഹെൽത്ത്കെയർ കൺസൽട്ടന്റ് ആയ ഗ്രിന്റോ ഡേവി ചിറകെക്കാരൻ ഫിസിക്കൽ, മെറ്റബോളിക്കൽ ഫിറ്റ്നസ്സിനെപ്പറ്റി സംസാരിക്കുന്നു.
വ്യായാമങ്ങൾ ചെയ്യാൻ സാധിക്കാത്തവരുണ്ട്. വളരെ പ്രായം കൂടിയ വ്യക്തികൾ ഒരു സൈഡ് തളർന്നു കിടക്കുന്ന സ്ട്രോക്ക് പേഷ്യന്റ്സ്, നടക്കാൻ സാധിക്കാത്തവർ, പോളിയോ ബാധിച്ചവർ, ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികള്‍ ഇവരെ സംബന്ധിച്ചിടത്തോളം വർക്കൗട്ടുകൾ പാറ്റേണുകൾ അല്ലെങ്കിൽ പ്ലാനുകൾ അവർക്ക് ചെയ്യാൻ സാധിക്കില്ല. കാരണം അവരുെട ശരീരം അതിന് അനുവദിക്കുന്നില്ല. അവിടെയാണ് അഡ്വാൻസ്ഡ് ഫിസിയോതെറപ്പി പ്രോട്ടോക്കോളുകളുടെ ആവശ്യം വരുന്നത്. കൃത്യമായ ശാരീരിക പരിശോധനകള്‍ നടത്തി അവരുടെ പ്രായം, അവരുടെ അവശതകൾ മനസ്സിലാക്കി അവരുടെ മസിൽസ് ഏതാണ് ദുർബലമെന്ന് മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതല്‍ മൂവ്മെന്റ് എയ്റോബിക് ആക്റ്റിവിറ്റി തന്നെ റീപ്രൊഡ്യൂസ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള വ്യായാമ ക്രമങ്ങളാണ് ഫിസിയോ തെറാപ്പിക് പ്രോഗ്രാമിലൂടെ ചെയ്യുന്നത്. മയോ സ്റ്റിമുലേഷൻസ് എന്ന പ്രോഗ്രാമും ഫിസിയോ തെറാപ്പി പ്രോട്ടോക്കോളിൽ ഉപയോഗിക്കുന്നുണ്ട്.
മയോ സ്റ്റിമുലേഷൻസ് വർക്കൗട്ടുകൾക്ക് പകരമായി ചെയ്യുന്നതാണ്. ധാരാളം പഠനങ്ങൾ അതിൽ വന്നിട്ടുണ്ട്. സാധാരണ ഒരു വർക്കൗട്ട് ചെയ്യുമ്പോൾ എന്തൊക്കെയാണോ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത് ആ ഗുണങ്ങൾ മയോ സ്റ്റിമുലേഷനിലൂെട അവര്‍ക്ക് ലഭ്യമാണ് പക്ഷേ അതും ബ്ലഡ് റിപ്പോർട്ടുകളും ബോഡി കോമ്പോസിഷനുകളും അനുസരിച്ചാണ് ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ഇത് ഏത് പ്രായക്കാർക്കും ചെയ്യാം. ഏഴു വയസ്സുള്ള കുട്ടികൾ മുതൽ 81 വയസ്സുള്ള ലേഡീസ് വരെ ഈ പ്രോഗ്രാം ചെയ്യുന്നവരുണ്ട്. അതുകൊണ്ടു തന്നെ അവരുടെ പ്രായമോ അസുഖമോ അവരുടെ കണ്ടീഷനുകളോ ബാക്കി അസുഖങ്ങളൊന്നും ഇതിനെ ബാധിക്കുന്നതല്ല. ഇങ്ങനെയുള്ള രീതിയിലൂടെയും വ്യക്തിയുടെ ഫിസിക്കൽ ഫിറ്റ്നസും മെറ്റബോളിക് ഫിറ്റ്നസും കറക്റ്റ് ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണ്. അതിനായി എസ്കസോ വ്യക്തിഗതമായ ഡയറ്റ് പ്ലാനുകളും റിയൽടൈം പേഴ്സണൽ മോണിറ്ററിങ് , അഡ്വാൻസ്ഡ് ഫിസ്യോതെറാപ്പി പ്രോഗ്രാമും കൂടിയിണക്കി ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്തു
എല്ലാ ഭക്ഷണവും കഴിച്ചുകൊണ്ട്, ഫുഡ് സപ്ലിമെന്റുകളോ മറ്റു മരുന്നുകളോ ഇല്ലാതെ ആരോഗ്യത്തെ ശരിയാക്കാൻ സാധിക്കും എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ശരീരത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ഭക്ഷണത്തിൽ നിന്ന് കിട്ടും എന്നുള്ള വിശ്വാസം നമുക്കുണ്ടാകണം. നമുക്ക് ഇപ്പോൾ നമ്മുടെ ഭക്ഷണത്തിനെ പേടിയാണ്. ഭൂരിഭാഗം പേർക്കും നോർമല്‍ ഭക്ഷണം കഴിക്കാൻ അവർ ഭയക്കുന്ന ഒരവസ്ഥയിലേക്കാണ് പലപ്പോഴും സോഷ്യൽ മീഡിയ എത്തിച്ചിരിക്കുന്നത്. എന്തു കഴിച്ചാലും പ്രശ്നം എന്നുളള രീതിയിലാണ് പോകുന്നത്. ഇതെല്ലാം മാറ്റി നിർത്തി വീടുകളില്‍ സ്ഥിരമായി കഴിക്കുന്ന നമ്മുടെ നാടൻ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടു അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ ശരിയാക്കണം. കുടുംബവുമൊന്നിച്ച് ആരോഗ്യത്തിലേക്ക് എന്നുള്ളതാണ് എസ്കാസോയുടെ ലക്ഷ്യം.
വ്യായാമം ചെയ്യാൻ കഴിയാത്ത അവസ്ഥയാണോ? ശരീരഭാരം കുറയ്ക്കേണ്ടതെങ്ങനെയെന്ന് ആരോഗ്യവിദഗ്ധനോട് ചോദിക്കാം