പൊക്കവും ഭാരവും മാത്രം നോക്കിയാൽ ആരോഗ്യം അളക്കാനാവില്ല, സത്യത്തില്‍ ഫിറ്റ്നസ്സ് എന്താണ്?
എത്ര ദൂരം ഓടാൻ പറ്റും, എത്ര ഭാരമെടുക്കാൻ പറ്റും? ഇതൊക്കെയാണ് പലപ്പോഴും ഫിറ്റനസ്സ് എന്ന് കണക്കാക്കുന്നത്. ശാരീരിക ക്ഷമത മാത്രമല്ല ഫിറ്റ്നസ്സ്. മാനസികമായും,വൈകാരികമായുമെല്ലാം നന്നായിരിക്കുന്നതാണ് ഫിറ്റ്നസ്സ്. ഹോർമോണുകളുടെ പ്രവർത്തനം, സ്ട്രെസ്സിനെ കൈകാര്യം ചെയ്യുക, രക്തപരിശോധന റിപ്പോർട്ട്, സന്തോഷം

എത്ര ദൂരം ഓടാൻ പറ്റും, എത്ര ഭാരമെടുക്കാൻ പറ്റും? ഇതൊക്കെയാണ് പലപ്പോഴും ഫിറ്റനസ്സ് എന്ന് കണക്കാക്കുന്നത്. ശാരീരിക ക്ഷമത മാത്രമല്ല ഫിറ്റ്നസ്സ്. മാനസികമായും,വൈകാരികമായുമെല്ലാം നന്നായിരിക്കുന്നതാണ് ഫിറ്റ്നസ്സ്. ഹോർമോണുകളുടെ പ്രവർത്തനം, സ്ട്രെസ്സിനെ കൈകാര്യം ചെയ്യുക, രക്തപരിശോധന റിപ്പോർട്ട്, സന്തോഷം തുടങ്ങി പല കാരണങ്ങൾ ചേർന്നാണ് ഒരു വ്യക്തിയുടെ ഫിറ്റ്നസ്സ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഫിറ്റ്നസ്സ് വ്യക്തിഗതമായിരിക്കണം എന്നാണ് സർട്ടിഫൈഡ്ഹെൽത്ത്കെയർ കൺസൽട്ടന്റ് ആയ ഗ്രിന്റോ ഡേവി ചിറകെക്കാരൻ പറയുന്നത്.
സ്വന്തം ആരോഗ്യം അറിയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണ് ബോഡി കോമ്പോസിഷൻ അനാലിസിസ്. എല്ലാവരും പൊക്കവും ഭാരവും എപ്പോഴും പരിശോധിക്കാറുണ്ട്. എന്നാൽ അതു മാത്രം അറിഞ്ഞതുകൊണ്ട് കാര്യമില്ല. മസിലിന്റെ വെയിറ്റ് എത്രയാണ്, ഫാറ്റ് എത്ര എന്നതെല്ലാം അറിഞ്ഞാലേ ശരീരത്തിന്റെ ആരോഗ്യസ്ഥിതി തിട്ടപ്പെടുത്താൻ കഴിയുകയുള്ളു.
ആന്തരികാവയവങ്ങള്‍ക്കു ചുറ്റുമുള്ള വിസറൽ ഫാറ്റിന്റെ അളവ് എത്രയാണ്? അതു വളരെ കൂടുതലാണെങ്കിൽ അവിടെ ഇൻസുലിൻ റെസിസ്റ്റൻസിനുള്ള സാധ്യതകൾ ഉണ്ട്. അവിടെ ഫാറ്റി ലിവറിനും ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യതയുണ്ട്. പലപ്പോഴും സ്ത്രീകളിൽ വന്ധ്യത ഉള്ളവർക്ക് വിസറൽ ഫാറ്റ് വളരെ കൂടുതലായിരിക്കും. അവിടെ അവരുെട ഇൻസുലിൻ റെസിസ്റ്റന്റന്‍സ് മനസ്സിലാക്കണം. ബോഡി കോമ്പോസിഷന്‍ കാരണം ഓരോ ശരീരത്തിന്റെ ഓരോ ഭാഗത്തും കൊഴുപ്പ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനനുസരിച്ച് എന്തുമാത്രം ആണ് എന്റെ ആരോഗ്യം എന്ന് മനസ്സിലാക്കാൻ സാധിക്കണം. അതായത് 45 വയസ്സുള്ള ആളാണെങ്കിലും അറുപതു വയസ്സിന്റെ ആരോഗ്യത്തിലാണോ പോകുന്നതെന്ന് അറിയണം.
ജനിച്ചതുമുതലുള്ള ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷണരീതി, വ്യായാമങ്ങൾ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. പൊതുവേ രാവിലെ എഴുന്നേൽക്കണമെന്നും എഴുന്നേറ്റ ഉടൻ വ്യായാമം ചെയ്യണമെന്നുമാണ് പറയാറുള്ളത്. എന്നാൽ രാത്രി ജോലി ചെയ്യുന്ന ഒരു വ്യക്തിയോട് നമുക്കിത് പറയാനാവില്ല. അതുകൊണ്ട് വ്യക്തിയുടെ സാഹചര്യം മനസ്സിലാക്കി വേണം ചികിത്സ നിശ്ചയിക്കാൻ. പട്ടിണി കിടക്കുമ്പോൾ വിശപ്പ് കൂടുന്നുണ്ടോ? മധുരം കഴിക്കാൻ കൂടുതൽ തോന്നാറുണ്ടോ. ഇതിന്റെ കാര്യകാരണങ്ങൾ നമ്മൾ മനസ്സിലാക്കാതെ ചോക്ലേറ്റ് ഒഴിവാക്കി എന്നു പറയുന്നതല്ല ഡയറ്റ്. ഫുഡ് സപ്ലിമെന്റുകളോ പൊടിക്കൈകളോ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ കഴിയും. ജിമ്മിൽ പോയില്ലെങ്കിലും ഫിറ്റ്നസ്സ് സംരക്ഷിക്കാൻ കഴിയും. ശരീരത്തെപ്പറ്റിയുള്ള അവബോധം വേണമെന്നു മാത്രം.
ശരീരത്തിന്റെ ആരോഗ്യം അറിയണോ? ആരോഗ്യവിദഗ്ധനോട് ചോദിക്കാം