Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികളുടെ ദേഷ്യപ്പെടലിനു പിന്നിൽ?

diabetes

പ്രമേഹം നാഡിവ്യൂഹത്തെ നേരിട്ടു ബാധിക്കുന്ന രോഗമാണ്. നാഡികൾക്കുണ്ടാകുന്ന തകരാറുകൾ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കും. നമ്മുടെ വൈകാരികതയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളിലുണ്ടാകുന്ന തകരാറുകൾ വികാരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെടുത്തുകയും ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. 

പ്രമേഹം നിയന്ത്രണത്തിലല്ലാത്ത പ്രമേഹരോഗികളിൽ പെട്ടെന്നു ദേഷ്യമുണ്ടാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന്റെ കാരണമിതാണ്. ഇതിനുള്ള പരിഹാരം ഒന്നു മാത്രമാണ്. പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുക. കൂടാതെ ഞരമ്പുകൾക്കു ബലം നൽകുന്ന ചില മരുന്നുകൾ കഴിക്കേണ്ടി വരും.

പ്രമേഹം തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാക്കും. ഒപ്പം പലവിധ രോഗങ്ങളുണ്ടാകാം. അതിലൊന്നാണു വാസ്കുലാർ ഡിപ്രഷൻ. ഈ വിഷാദരോഗമുണ്ടാകുന്നവരിൽ മേധാക്ഷയം എന്ന വാസ്കുലാർ ഡിമൻഷ്യ എന്ന രോഗാവസ്ഥയും കാണപ്പെടാറുണ്ട്. പ്രമേഹമുള്ളവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് അൽഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്കീസോഫ്രനീയ, അൽഷിമേഴ്സ് എന്നീ രോഗങ്ങൾ ബാധിച്ചവരെയും പിന്നീടു പ്രമേഹം ബാധിക്കാനിടയുണ്ട്.

Read More : ആരോഗ്യവാർത്തകൾ