കുഞ്ഞുങ്ങളിലെ ന്യൂമോണിയ പ്രതിരോധിക്കാൻ?

ഇന്ത്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള  കുഞ്ഞുങ്ങളുടെ മരണത്തിനു ഏറ്റവും മുന്നിലായി നില്‍ക്കുന്ന കാരണമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസുകള്‍, പൂപ്പലുകള്‍ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രധാനമായും ന്യൂമോണിയയ്ക്ക് കാരണമാകുന്നത്.   

ശരിയായി വികാസം പ്രാപിക്കാത്തതും ഇടുങ്ങിയതുമായ ശ്വാസകോശങ്ങള്‍, പോഷകാഹാരക്കുറവ്, പ്രതിരോധ മരുന്നുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് ന്യൂമോണിയയ്ക്ക് കാരണമാകുന്നത്.

 ഈ രോഗത്തിനു ഫലപ്രദമായ പ്രതിരോധകുത്തിവയ്പ്പ് ലഭ്യമാണ്. എങ്കില്‍പ്പോലും വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ന്യൂമോണിയ. 

യുനിസെഫ് (UNICEF) കണക്കുകള്‍ പ്രകാരം ഒരു ദിവസം  2,500 കുഞ്ഞുങ്ങള്‍ ന്യൂമോണിയ മൂലം മരിക്കുന്നുണ്ട്. ലോകത്താകമാനം ന്യൂമോണിയ മൂലം കുട്ടികളില്‍ ഉണ്ടാകുന്ന മരണത്തിന്റെ 20 ശതമാനവും ഇന്ത്യയിലാണ്. പ്രതിരോധശക്തി കുറഞ്ഞ കുട്ടികളിലാണ്  ന്യൂമോണിയ ഏറ്റവും അപകടകാരിയാകുന്നത്. പലതരം രോഗാണുക്കള്‍ ഈവിധം കുട്ടികളില്‍ ന്യൂമോണിയ ഉണ്ടാക്കുന്നുണ്ട്. ഇവ ന്യൂമോകോക്കസ്, സ്റ്റഫിലോകോക്കസ്, ക്ലമീഡിയ, മൈകോപ്ലാസ്മ, ക്ലെപ്‌സിയെല്ലാ, ന്യൂമോസിസ് എന്നിങ്ങനെ അറിയപ്പെടുന്നു. 

ന്യൂമോ കോക്കല്‍ കന്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി)

ന്യൂമോണിയയ്‌ക്കെതിരെയുള്ള  പ്രതിരോധകുത്തിവയ്പ്പാണ് പിസിവി. കുഞ്ഞിന് ആറാഴ്ച പ്രായമാകുമ്പോള്‍ ഇതു നല്‍കാം. തുടര്‍ന്ന് പത്താമത്തെയും 14-ാമത്തെയും ആഴ്ചയിലും നല്‍കണം. 15-18 മാസമാകുമ്പോള്‍ പിസിവിയുടെ ബൂസ്റ്റര്‍ നല്‍കാം. ഇന്ത്യയില്‍ ന്യൂമോണിയ മൂലമുള്ള ശിശുമരണ നിരക്ക് കൂടുതലാണെന്നതു പിസിവിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ലക്ഷണങ്ങള്‍: 

ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് മുഖ്യലക്ഷണങ്ങള്‍. 

പ്രതിരോധം:  

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ആറു മാസം വരെ നവജാതശിശുക്കള്‍ക്ക് മുലhdhല്‍ മാത്രം നല്‍കുക. രണ്ടുവയസ്സു വരെ സമീകൃതആഹാരത്തോടൊപ്പം അമ്മയുടെ പാലും നല്‍കാം

. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധയ്ക്ക് ഒരു പ്രധാനകാരണമാണ്.

 വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 

വ്യക്തി ശുചിത്വവും പ്രധാനം. 

Read More : ആരോഗ്യവാർത്തകൾ