Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്തരികരക്തസ്രാവവുമായെത്തിയ 35 കാരന്റെ വയറു കണ്ട ഡോക്ടര്‍ ഞെട്ടി

surgery Representative Image

കടുത്ത ആന്തരികരക്തസ്രാവവുമായെത്തിയ 35 കാരന്റെ വയറ്റില്‍ നിന്നും ഡോക്ടർമാര്‍ നീക്കം ചെയ്തത് 263 നാണയങ്ങള്‍, ഒരു ഡസ്സന്‍ ഷേവിങ് ബ്ലേഡുകള്‍, ആറിഞ്ചു വലുപ്പമുള്ള ഇരുമ്പുകഷ്ണം, നൂറ് ആണികള്‍, അനേകം ഗ്ലാസ്സ് കഷ്ണങ്ങള്‍. 

മുഹമ്മദ്‌ മക്സൂദ് എന്നയാളുടെ വയറ്റില്‍ നിന്നാണ് മധ്യപ്രദേശിലെ സഞ്ജയ്‌ ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇവ നീക്കം ചെയ്തത്. 

കടുത്ത വയറുവേദനയുമായെത്തിയ മുഹമ്മദിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കിയപ്പോഴാണ് ഇത്രയധികം വസ്തുക്കള്‍ അയാളുടെ വയറ്റില്‍ ഉള്ളതായി കണ്ടത്. 

മുഹമ്മദിന് കടുത്ത മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇയാള്‍ ഇടയ്ക്കിടെ നാണയങ്ങള്‍ വിഴുങ്ങുമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.  

ഇത്രയധികം വസ്തുക്കള്‍ ഒരാളുടെ വയറ്റില്‍ നിന്നും നീക്കം ചെയ്ത സംഭവം തങ്ങളുടെ കരിയറില്‍ ആദ്യമാണെന്ന് സഞ്ജയ്‌ ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

 അടുത്തിടെ മധ്യപ്രദേശില്‍ തന്നെ ഒരു സ്ത്രീയുടെ വയറ്റില്‍ നിന്നും 150 കിലോയോളം ഭാരം വരുന്ന മുടികെട്ടു നീക്കം ചെയ്തിരുന്നു. അതുപോലെ കൊല്‍ക്കത്തയില്‍ ഒരാളുടെ വയറ്റില്‍ നിന്നും 600 ഓളം ആണികള്‍ നീക്കം ചെയ്ത സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More : Health News

related stories