അവയവദാനം നടത്തിയവര്‍ക്ക് രക്തദാനം സാധ്യമാണോ ?

അവയവദാനത്തിനു ശേഷം ദാതാവായിരുന്ന ആള്‍ക്ക് രക്തദാനം നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇന്നും പലര്‍ക്കും സംശയമാണ്. എങ്കില്‍ സംശയിക്കേണ്ട. അവയവദാനത്തിനു ശേഷം രക്തദാനം നടത്തുന്നത് ആരോഗ്യപരമല്ലെന്നു ഡോക്ടർമാര്‍. എന്നാല്‍ ഒരു നിശ്ചിതകാലയളവിനു ശേഷം ഇതാകാം എന്നും ഡോക്ടർമാര്‍ പറയുന്നു. 

ദാതാവായിരുന്ന ആളുടെ പ്രതിരോധശേഷിക്കുറവും ആരോഗ്യപരമായ കാരണങ്ങളും പരിഗണിച്ചാണ് അവര്‍ രക്തദാനം നടത്തരുതെന്നു പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയ നടന്നു പന്ത്രണ്ടുമാസങ്ങള്‍ക്ക് ശേഷം രക്തദാനം നടത്താവുന്നതാണ്. തലച്ചോറിനെ ആവരണം ചെയ്യുന്ന ഡ്യൂറ മാറ്റര്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയവർ രക്തദാനം ചെയ്യാന്‍ പാടില്ല.  

ഏഴു ദിവസത്തിനകം  ആന്റിബയോടിക്സ് മരുന്നുകള്‍ കഴിച്ചവര്‍, രണ്ടാഴ്ചയിലധികമായി എന്തെങ്കിലും തരത്തിലെ അണുബാധകള്‍ ഉള്ളവര്‍ ഒന്നും രക്തദാനം നടത്താന്‍ പാടില്ല.

 18-65 വരെ വയസ്സിനിടയില്‍ ഉള്ളവരാണ് രക്തദാനം നടത്താന്‍ ഉചിതര്‍. 350 ml രക്തം ദാനം ചെയ്യാന്‍ കുറഞ്ഞത്‌ 45 കിലോയും 450 ml  നല്‍കാന്‍ 55 കിലോയും ഉണ്ടാകണം. കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, മഞ്ഞപ്പിത്തം ഉള്ളവര്‍ എന്നിവര്‍ക്കും രക്തദാനം പാടില്ല. 

അവയവദാനത്തിനു ശേഷം രക്തംദാനം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

∙ രക്തദാനം നടത്തിയ അടുത്ത നാല്മണിക്കൂര്‍ സാധാരണയില്‍ നിന്നധികമായി വെള്ളം കുടിക്കുകയ

∙  

രക്തം എടുത്ത ഭാഗത്ത് രക്തം കട്ടപിടിക്കാതെ വന്നാല്‍ കൈകള്‍ ഉയര്‍ത്തി കുറച്ചു നേരം ഇരിക്കുക.

∙ 

എന്തെങ്കിലും അസ്വസ്ഥകള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക

∙ രക്തം എടുത്തിടത്ത്‌ 10-12 മണിക്കൂര്‍  വരെ ബാന്‍ഡ് ഐഡ് ഉപയോഗിക്കാം. 

∙ 

പുകവലി, മദ്യപാനം എന്നിവ പാടില്ല, കഠിനമായ വ്യായാമങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞു മാത്രം ചെയ്യുക. 

Read More : Health News