Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമ ‘വില്ലന്‍’ ആയപ്പോൾ ഒടിഞ്ഞത് വാരിയെല്ല്

cough

ശക്തമായ ചുമയിൽ സ്ത്രീയുടെ വാരിയെല്ല് തകർന്നു. 66 കാരിയായ സ്ത്രീക്ക് രണ്ടാഴ്ചയായി വരണ്ട ചുമ ഉണ്ടായിരുന്നു. സഹിക്കാനാകാത്ത വേദനയും ഇവർ അനുഭവിച്ചിരുന്നു. ഇടുപ്പിനും വാരിയെല്ലിനും ഇടയിൽ ചതവും ഉണ്ടായി.

സി ടി സ്കാനിൽ അവരുടെ വാരിയെല്ല് രണ്ടു ഭാഗമായി പൊട്ടിയതായി കണ്ടുവെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

പരിശോധനയിൽ ഇവർക്ക് വില്ലൻ ചുമ ഉള്ളതായി കണ്ടു. ശസ്ത്രക്രിയയും ആന്റിബയോട്ടിക്കുകളും വഴി ഈ സ്ത്രീ സുഖം പ്രാപിച്ചു വരുന്നു.

ശ്വാസകോശത്തെയും വായു അറകളെയും ബാധിക്കുന്ന അപകടകരമായ ബാക്ടീരിയൽ അണുബാധ ആണ് വില്ലൻ ചുമ (Whooping Cargh) മൂക്കൊലിപ്പ്, തൊണ്ട വേദന, കണ്ണിൽ നിന്നു വെള്ളം വരുക ഇതെല്ലാമാണ് രോഗലക്ഷണങ്ങള്‍

ശിശുക്കളിലാണ് വില്ലൻ ചുമ ഏറ്റവും അപകടകരം. അഞ്ഞൂറിൽ ഒരു കുട്ടിക്ക് എന്ന തോതിൽ വില്ലൻ ചുമ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

Read More : Health News