Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലിരുന്നു മദ്യപിക്കുന്ന രക്ഷിതാവാണോ നിങ്ങൾ?

alcohol

വീട്ടിലിരുന്നു മദ്യപിക്കുന്ന രക്ഷിതാവാണോ നിങ്ങൾ, അതും കുട്ടിയുടെ മുന്നിൽ വച്ച്? ഒരു രസത്തിനു വേണ്ടിയോ തമാശയ്ക്കോ കുട്ടിക്കും നിങ്ങൾ മദ്യം രുചിക്കാൻ കൊടുക്കാറുണ്ടോ? എങ്കിൽ ഇതെല്ലാം നിർത്തിക്കോളൂ. കാരണം നിങ്ങളുടെ ഈ ശീലം കൗമാരത്തിൽ അവനെ മദ്യപാനിയാക്കിയേക്കാം.

കുട്ടികൾക്ക് മദ്യവും ബിയറും എല്ലാം രുചിക്കാൻ കൊടുക്കുന്നതിൽ തെറ്റില്ലെന്നും അത് അത്ര അപകടകരമൊന്നുമല്ലെന്നുമുള്ള വിശ്വാസം തെറ്റാണെന്നു മാത്രമല്ല ഇത് അവനെ പിന്നീടുള്ള ജീവിതത്തിൽ ഒരു തികഞ്ഞ മദ്യപാനി ആക്കും എന്നാണ് ഒരു യു എസ് പഠനം പറയുന്നത്.

പന്ത്രണ്ടു വയസ്സിനു മുൻപു തന്നെ മൂന്നിലൊന്നു കുട്ടികളും മദ്യം രുചിക്കുന്നു; രക്ഷിതാവിന്റെ അനുമതിയോടെ തന്നെ വർഷത്തിൽ നാലോ അഞ്ചോ തവണ എങ്കിലും ഇത് ആവർത്തിക്കുന്നു. കൗമാരമെത്തുമ്പോഴേക്കും അവർ രക്ഷിതാവ് അറിയാതെ തന്നെ മദ്യം കഴിച്ചു തുടങ്ങുന്നു..

അവർ കൗമാരത്തിൽ എത്ര തവണ മദ്യപിക്കുന്നുവെന്നോ. എത്രമാത്രം കുടിക്കുന്നുവെന്നോ അല്ല മദ്യപിക്കുന്നതു മൂലമുള്ള ദോഷങ്ങളും കൂടുന്നു. അവർ കുഴപ്പങ്ങളിൽ ചെന്നു ചാടുന്നു. വഴക്കിനും വാദപ്രതിവാദത്തിനും പോകുന്നു. യുഎസിലെ ബഫലോ സർവകലാശാല പ്രൊഫസറും ഗവേഷകനുമായ ക്രെയ്ഗ് കോൾഡർ പറയുന്നു.

ഏഴു വർഷക്കാലം രണ്ടു വ്യത്യസ്ത സമൂഹങ്ങളിൽ വർഷം തോറും ഗവേഷകർ ഇന്റർവ്യൂ നടത്തി. 380  കുടുംബങ്ങൾ അടങ്ങിയതാണ് ഒരു സമൂഹം.

ഈ കുട്ടികളെല്ലാം തന്നെ ശരാശരി കുട്ടികളായിരുന്നു. ആരും തന്നെ പ്രശ്ന കുടുംബങ്ങളിൽ നിന്നു വന്നവർ അല്ലായിരുന്നു. അതുകൊണ്ടു തന്നെ നേരത്തെ മദ്യം രുചിച്ചിട്ടുള്ള ഈ കുട്ടികൾ മദ്യപാനത്തെ പിന്തുണയ്ക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ  നിന്നുള്ളവരായിരുന്നു. ഈ രണ്ടു സമൂഹങ്ങളിലും പാരന്റിങ്ങിന്റെ അഭാവമോ മോശമായ കുടുംബ സാഹചര്യങ്ങളോ ഇല്ലായിരുന്നു എന്നും ഗവേഷകർ പറയുന്നു.

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ തന്നെ ഇവർ പതിമൂന്നോ പതിനാലോ വയസ് ആകുമ്പോൾ തന്നെ മദ്യപാനം തുടങ്ങുന്നു എന്ന് അഡിക്ടീവ് ബിഹേവിയേഴ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

കുട്ടികൾക്കിടയിലെ രക്ഷിതാക്കളുടെ അനുമതിയോടെയുള്ള മദ്യം രുചിക്കൽ കുറയ്ക്കാൻ ആവശ്യമായ കാര്യങ്ങൾ നടപ്പാക്കണമെന്നും പഠനം പറയുന്നു. വളരെ നേരത്തെയുള്ള മദ്യം രുചിക്കൽ ഒരു കുട്ടിയുടെ ആദ്യ അനുഭവമാകും. ഇതു മൂലമുണ്ടാകുന്ന ദീർഘ കാലത്തേക്കുള്ള ഇംപാക്ട് എത്രമാത്രം ആകാം എന്ന് ഒരു പഠനങ്ങളും കണക്കാക്കിയിരുന്നില്ല. കാരണം മദ്യം രുചിക്കുന്നത് രക്ഷിതാവിന്റെ അനുമതിയോടെ ആണല്ലോ. ഈ പഠനത്തിൽ പങ്കെടുത്ത കുട്ടികൾ എല്ലാം തന്നെ രക്ഷിതാക്കള്‍ 13 വയസ്സിനു മുൻപെ തന്നെ മദ്യം രുചിക്കാൻ കൊടുക്കാത്തവരായിരുന്നു. പതിനാലു വയസ്സ് ആകുമ്പോഴേക്കും രക്ഷിതാവിന്റെ അനുമതി ഇല്ലാതെ തന്നെ മദ്യപിക്കാൻ തുടങ്ങി എന്നും കണ്ടു.

കുടുംബസദസുകളിൽ, കുട്ടികളുടെ മുന്നിൽ വച്ചുള്ള മദ്യപാനം അവസാനിപ്പിക്കാൻ സമയം ഒട്ടും വൈകിയിട്ടില്ല എന്ന സന്ദേശമാണ് ഈ പഠനഫലം നൽകുന്നത്.

Read More : Health News