സൈനസ് അണുബാധ ചികിത്സിക്കാന്‍ വൈകിയതുമൂലം 13 കാരന് ജീവന്‍ നഷ്ടമായി. മിഷിഗണ്‍ സ്വദേശിയായ മാര്‍ക്കസ് ബ്രുംലി എന്ന ബാലനാണ് സൈനസ് അണുബാധ തലച്ചോറിനെ ബാധിച്ചു മരണമടഞ്ഞത്.
ഫെബ്രുവരി ആദ്യമാണ് മാര്‍ക്കസിനു ജലദോഷം ആരംഭിച്ചത്. ദിവസങ്ങളോളം അസുഖം മാറാതിരുന്നതോടെ ഡോക്ടറെ സമീപിച്ചു വൈറല്‍ പനി കാരണമുള്ള അസുഖമാണെന്നു പറഞ്ഞ് ഡോക്ടർ മരുന്നുകള്‍ നല്‍കി വിട്ടു. എങ്കിലും രോഗത്തിനു കുറവ് വന്നില്ല.
വൈകാതെ മാര്‍ക്കസിനു കടുത്ത മൈഗ്രൈനും ആരംഭിച്ചു. വേദന കൂടി പലവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും തലവേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല.
തലവേദനയ്ക്കൊപ്പം മാര്‍ക്കസിന്റെ മുഖത്തിന്റെ ഇടതു ഭാഗം തടിച്ചു വീങ്ങിയതോടെ ഡോക്ടര്‍മാര്‍ എംആര്‍ഐ സ്കാനിങ്ങിനു വിധേയനാക്കി. അപ്പോഴേക്കും സൈനസ് ബാധ മാര്‍ക്കസിന്റെ തലച്ചോറില്‍ വരെ എത്തിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. വൈകാതെ കുട്ടി മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ഡോക്ടര്‍മാര്‍ യഥാ സമയം രോഗം കണ്ടെത്തിയിരുന്നെകില്‍ മകനെ നഷ്ടമാകില്ലായിരുന്നുവെന്ന് മാര്‍ക്കസിന്റെ അമ്മ കാമില്ല കെന്നഡി പറയുന്നു. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മൈഗ്രൈന്‍ കൗമാരപ്രായത്തിന്റെ ആണെന്നാണ് ഡോക്ടർമാര്‍ പറഞ്ഞിരുന്നത്.
ഗുരുതരാവസ്ഥയിലായ മാര്‍ക്കസിനെ ഉടനടി മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു. തലച്ചോറിലെ രക്തകട്ടകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ നഷ്ടമായി. മാര്‍ക്കസിനെ കൂടാതെ പതിനഞ്ചുവയസ്സുള്ള ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. മകന്റെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അവന്റെ അവയവങ്ങള്‍ മറ്റ് ഏഴ്പേര്‍ക്ക് ഈ അമ്മ ദാനം ചെയ്തിരുന്നു.
Read More : Health Magazine