Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് ഗുരുതരമാകുമ്പോൾ

537234318

യുവാക്കളിൽ കാണുന്ന അപൂർവ വാതരോഗമാണ് ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ്. ഇന്ത്യയിൽ ലക്ഷത്തിൽ ഏഴു പേർ എന്ന തോതിൽ ഈ രോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. 15–45 പ്രായപരിധിയിലെ പുരുഷൻമാരിലാണ് കൂടുതലും കണ്ടുവരുന്നത്.

മൂർച്ഛിക്കുന്ന സാഹചര്യത്തിൽ രോഗിക്ക് ഇടുപ്പെല്ല് മാറ്റിവയ്ക്കേണ്ടി വരും. വേദനസംഹാരികളാണു കൂടുതലായും ഉപയോഗിക്കുന്നത്. അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് വൻവിലയുമാണ്. മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയയും മറ്റു ചികിത്സയും സൗജന്യമായി നൽകുന്നുണ്ട്.  രോഗബാധിതരുടെ കണക്കെടുത്ത് ഇവർക്ക് മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സയ്ക്കു പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ

∙ പുറം ഭാഗത്തും ഇടുപ്പെല്ലിനുമുണ്ടാകുന്ന വേദന

∙ കഴുത്തു വേദന

∙ അമിതക്ഷീണം

Read More : Health News