Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനാസംഹാരികളുടെ ദീര്‍ഘകാല ഉപയോഗം റുമാറ്റിക് ആർത്രൈറ്റിസിന് കാരണമാകുന്നു 

Pain killers

വിഷാദരോഗത്തിനുപയോഗിക്കുന്ന മരുന്നുകളും വേദനാസംഹാര ഗുളികളായ ഒപിയോയിഡ് മരുന്നുകളും ദീര്‍ഘകാലം ഉപയോഗിക്കുന്നത് രോഗികളുടെ എല്ലുകളെ ബാധിക്കുമെന്ന് പഠനങ്ങള്‍. റുമാറ്റിക്  ആർത്രൈറ്റിസ് അഥവാ ആമവാതരോഗലക്ഷണങ്ങള്‍ ഉള്ളവരിലാണ് ഇത് അധികമായി കണ്ടുവരുന്നതെന്ന് നെബ്രസ്ക മെഡിക്കല്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നു.

സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില്‍ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി  കണ്ടുവരുന്നത്‌.  

മൂന്നു വയസ്സുമുതല്‍ ഈ രോഗം പിടിപെടാം. സന്ധികളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, കൈവിരലുകള്‍ പുറത്തേക്കു വളയുക, മടക്കാനാവാതെ വരിക, കൈമുട്ടുകളിലുണ്ടാവുന്ന വേദനയില്ലാത്ത മുഴകള്‍ എന്നിവയെല്ലാം റുമാറ്റിക്  ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളാണ്.

 ഇത്തരത്തില്‍ കഠിനമായ രോഗലക്ഷണങ്ങളുള്ള രോഗികള്‍ വേദനയില്‍ നിന്നു രക്ഷനേടാനും തുടര്‍ചികിത്സയ്ക്ക് വേണ്ടിയും വിവിധയിനം മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. ഇതിന്റെ ദീര്‍ഘകാലത്തെ ഉപയോഗം നിമിത്തം രോഗികള്‍ക്ക് ഓസ്റ്റിയോപൊറോടിക് ഫ്രാക്ചറുകള്‍ (osteoporotic fractures ) ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. എല്ലുകളുടെ ബലക്കുറവും കാത്സ്യം വളരെയധികം കുറയുന്നതുമാണ് ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

40 വയസ്സിനു മുകളിലുള്ള 11,049 റുമാറ്റിക്  ആർത്രൈറ്റിസ് രോഗികളില്‍  അഞ്ചു വർഷം തുടര്‍ച്ചയായി നടത്തിയ പഠനത്തില്‍ ഒപിയോയിഡ് മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ച 863 രോഗികളില്‍ ഓസ്റ്റിയോപൊറോസിസ് കണ്ടെത്തിയിരുന്നു. ഒപിയോയിഡ് മരുന്നുകള്‍ മുപ്പതുദിവസം പതിവായി കഴിച്ച  പ്രായമേറിയ രോഗികള്‍ക്ക് ഓസ്റ്റിയോപൊറോസിസ് സാധ്യത പതിന്മടങ്ങ്‌ വര്‍ധിച്ചതായി  ഗവേഷകർ പറയുന്നു. അതുകൊണ്ടു തന്നെ ഒപിയോയിഡ് മരുന്നുകള്‍ക്ക് പകരമായി ഫലപ്രദമായ മറ്റു മരുന്നുകളുടെ സാധ്യതകളെ കുറിച്ചു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

Read More : Health News