Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷയരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഷോർട്ഫിലിമുമായി ഡോക്ടർമാർ

tb-video

ക്ഷയരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഷോർട്ഫിലിമുമായി ഒരു കൂട്ടം ഡോക്ടർമാർ. ലോകക്ഷയരോഗ ദിനത്തോടനുബന്ധിച്ചാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

ചുമ വരുമ്പോൾപലരും അവഗണിക്കുകയാണ് പതിവ്. ദീർഘനാൾ ചുമ നിൽക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്ന ഉപദേശമാണ് ഇതിലൂടെ നൽകുന്നത്. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ക്ഷയരോഗ നിർണയയവും ചികിത്സയും തികച്ചും സൗജന്യമാണ്. നേരത്തേതന്നെ ചികിത്സ ആരംഭിച്ചാൽ രോഗം പൂർണമായും ഭേദമാക്കാം. മാത്രമല്ല  മറ്റുള്ളവരിലേക്കു രോഗം പകരുന്ന സാഹചര്യവും ഉണ്ടാകില്ല. 

ക്ഷയരോഗ നിർണയം, ചികിത്സ, ലക്ഷണം, മുൻകരുതൽ തുടങ്ങിയവയെല്ലാം വിദഗ്ധ ഡോക്ടർമാർ വിശദീകരിക്കുന്നുമുണ്ട്. 

കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇന്നത്തെ ജീവിതസാഹചര്യത്തിൽ എല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വസ്തുതകളാണ് വിഡിയോ പരിചയപ്പെടുത്തുന്നതും.

Read More : Health News