പ്രമേഹരോഗികളുടെ പാദങ്ങൾക്കു വേണം അധിക സംരക്ഷണം

പ്രമേഹരോഗികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഡയബറ്റിക് ഫൂട്ട്. പാദങ്ങളിൽ ഉണ്ടാകുന്ന മുറിവുകളും മറ്റും വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ ഒടുവിൽ കാൽ മുറിച്ചുമാറ്റുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. പ്രമേഹരോഗികളുടെ പാദസംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്. 

1. എല്ലാ ദിവസവും പാദങ്ങളുടെ പരിചരണത്തിനായി നിശ്ചിത സമയം നീക്കിവയ്ക്കുക. ഓരോ ദിവസത്തെയും നിരീക്ഷണം നിങ്ങളുടെ പാദങ്ങളിൽ ചെറിയ മുറിവുകൾ പോലും ഉണ്ടായാൽ കണ്ടെത്താൻ സഹായിക്കും. 

2. എല്ലായ്പ്പോഴും ചെരിപ്പുകൾ ഉപയോഗിച്ച് മാത്രം നടക്കുക. വീട്ടിനകത്തും പുറത്തും ധരിക്കാനായി പ്രത്യേകം ചെരിപ്പുകൾ കരുതുക. മറ്റുള്ളവരുടെ ചെരിപ്പ് മാറി ഉപയോഗിക്കരുത്. ഡയബറ്റിക് ചെരുപ്പുകൾ തിരഞ്ഞെടുത്തുവാങ്ങുക. അമിതമായ ഹീൽ ഉള്ളതോ തട്ടിവീഴാനിടയാക്കുന്നതോ ആയ ചെരിപ്പുകൾ ഒഴിവാക്കുക 

3. അമിതമായ ചൂടുള്ള വെള്ളത്തിൽ കാൽ കഴുകരുത്. ഇളം ചൂടുവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് പാദങ്ങൾ കഴുകി അണുവിമുക്തമാക്കാം 

4. പാദങ്ങളിൽ ഈർപ്പം നിലനിർത്തരുത്. നനഞ്ഞ പാദങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക 

5. പുകവലി എത്രയും പെട്ടെന്ന് ഒഴിവാക്കുക. അമിതമായ പുകവലി പാദങ്ങളിലേക്കുള്ള നിങ്ങളുടെ രക്തചംക്രമണത്തെ കുറയ്ക്കുന്നു. ഇത് പാദങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

Read More : ആരോഗ്യവാർത്തകൾ