പുരുഷൻമാരില്‍ വന്ധ്യതാനിരക്ക് കൂടി വരികയാണ്. മാറിയ ജീവിതസാഹചര്യങ്ങള്‍ മുതല്‍ കാലാവസ്ഥ വരെ ഇതിനു കാരണമാകുന്നുണ്ട്. ചൂടു കൂടുന്നതു പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയ്ക്കുന്നുണ്ട്. താപനില ഉയരുന്നത് വൃക്ഷണങ്ങളെ ദോഷകരമായി ബാധിക്കാറുണ്ട്. ഇതുവഴി ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു. ഇതാണ് പലപ്പോഴും വന്ധ്യതയ്ക്കു കാരണമാകുന്നത്.
ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഉറപ്പായും ശരീരത്തെ ചൂടില്‍ നിന്നു സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനൊരു പ്രതിവിധിയുമായി വന്നിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. പുരുഷമാര്‍ക്കായി ഡിസൈന്‍ ചെയ്ത ഒരു പ്രത്യേക അടിവസ്ത്രമാണ് ഇതിനു സഹായിക്കുന്നത്.
പുരുഷഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ നില ക്രമപ്പെടുത്തുകയും ബീജങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഈ അടിവസ്ത്രം. നീക്കം ചെയ്യാന്‍ സാധിക്കുന്ന ഒരു എര്‍ഗനാമിക്സ് ഫ്രോസന്‍ വെഡ്ജ് (removable ergonomic frozen wedge) ആണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് ചൂടിനെ ക്രമപ്പെടുത്താന്‍ സഹായിക്കുന്നത്.
ഓര്‍ഗാനിക് കോട്ടനിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഒപ്പം ഒരു scrotum cooling pad ഇതിലുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്ന പുരുഷൻമാര്‍ക്ക് വന്ധ്യതകൂടി വരുന്ന ഇക്കാലത്ത് ഈ അടിവസ്ത്രം ഏറെ പ്രയോജനകരമായിരിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
Read More : Health News