Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ലക്ഷണങ്ങൾ ലൂപസ് രോഗത്തിന്റേതാകാം

lupus

ഇന്ന് ലോക ലൂപസ് ദിനം. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരത്തെത്തുർന്നാണ് ലൂപ്പസ് രോഗം ശ്രദ്ധേയമായത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകർക്കുന്ന ഒരപൂർവ രോഗമാണിത്. പ്രധാന അവയവങ്ങളെ രോഗം ബാധിക്കുന്നു. ശരീരത്തിലെത്തുന്ന അന്യവസ്തുക്കളോടും രോഗാണുക്കളോടുമുള്ള പ്രതിരോധത്തിന്റെ ഭാഗമായി ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് രോഗകാരണമാകുന്നത്. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും വിവിധ അവയവങ്ങളെയും കോശങ്ങളെയും ബാധിക്കുകയും ചെയ്യുന്നതോടെ രോഗം ഗുരുതരമാകുന്നു.

സാധാരണയായി 15 മുതൽ 40 വരെപ്രായമുള്ളവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളെയാണ് ഇത് അധികവും ബാധിക്കുന്നത്.  ഇത് ഒരു പകർച്ച വ്യാധിയോ പാരമ്പര്യ രോഗമോ അല്ല.

കൈകാൽ മുട്ടുകൾ, തോൾഭാഗം തുടങ്ങിയ സന്ധികളിൽ കഠിന വേദന, വീക്കം, ചർമത്തിലുണ്ടാകുന്ന പാടുകൾ, ക്ഷീണം, ഇടവിട്ടുള്ള പനി, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

രോഗം ഗുരുതരമാകുന്നതോടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ന്യുമോണിയ പോലുള്ള രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. ഹൃദയത്തെ ബാധിച്ചാൽ ഹൃദയാഘാതത്തിനും കാരണമാകാം.  രോഗം തലച്ചോറിനെ ബാധിച്ചാൽ കഠിനമായ തലവേദന, കാഴ്ചക്കുറവ്, മറവിരോഗം എന്നിവയും പിടിപെടാം. ആസ്മ, തുടർച്ചയായ ചുമ, ന്യുമോണിയ എന്നിവ രോഗം ശ്വാസകോശത്തെ ബാധിച്ചതിന്റെ ലക്ഷണങ്ങളാണ്.

തുടക്കത്തിലേ കണ്ടെത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ നിയന്ത്രിച്ചു നിർത്താനാകുന്ന രോഗമാണ് ലൂപസ്.  ശരീരപരിശോധന, ലാബ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണയം. 

Read More : ആരോഗ്യവാർത്തകൾ