Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹമുള്ള കുട്ടികൾക്ക് സർക്കാരിന്റെ 'മിഠായി'

diabetes

ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികള്‍ക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന 'പെൻ ഇൻസുലിൻ' സൗജന്യമായി നൽകാൻ സർക്കാർ പദ്ധതി. പ്രമേഹരോഗികളായ കുട്ടികൾക്കുള്ള  'മിഠായി' എന്ന പദ്ധതിയുടെ ഭാഗമാണിത്.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ആരംഭിക്കുന്ന ടൈപ്പ് വൺ ഡയബറ്റിക് സെന്ററുകളിലൂടെയായിരിക്കും വിതരണം. ഉടൻ മറ്റു ജില്ലകളിലും സേവനം ലഭ്യമാകും. 908 പേർ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. 400 പേരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി.

നിലവിൽ പ്രതിവർഷം ഒരുലക്ഷത്തിലധികം രൂപ ചെലവഴിച്ചു വാങ്ങിയിരുന്ന ഇൻസുലിനാണു സൗജന്യമായി ഓരോ കുട്ടിക്കും നൽകുന്നത്. രണ്ടുലക്ഷം രൂപയ്ക്കു താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം.

Read More : Health News